Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

രാജ രണ്ടും കൽപ്പിച്ച്, മധുരയിൽ വെച്ച് സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ്?!

മമ്മൂട്ടി
, ശനി, 12 ജനുവരി 2019 (09:42 IST)
മെഗാസ്റ്റാര്‍ ആരാധകരെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മധുരരാജ. വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഏപ്രിൽ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തില്‍ രാഷ്ട്രീയക്കാരനായാണ് എത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
 
ബോളിവുഡിന്റെ സ്വന്തം ഐറ്റം നമ്പര്‍ ഗേളായ സണ്ണി ലിയോണിന്റെ നൃത്തവും ചിത്രത്തിലുണ്ടെന്നുമൊക്കെയുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വരവറിയിച്ചാണ് മമ്മൂട്ടിയുടെ കുതിപ്പ്. യാത്രയും പേരന്‍പും ഫെബ്രുവരിയിൽ റിലീസ് ചെയ്യുമ്പോൾ രാജ ഏപ്രിലിലാണ് റിലീസിനെത്തുക.  
 
മധുരരാജയിലെ പ്രധാനപ്പെട്ട സംഘട്ടന രംഗം 25 ദിവസം കൊണ്ടാണ് ചിത്രീകരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മാസ് ചിത്രമായതിനാൽ ആക്ഷൻ രംഗങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. മമ്മൂട്ടി ചിത്രത്തിലേക്ക് സണ്ണി ലിയോൺ ഐറ്റം ഡാൻസിനായി എത്തുമെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രൺബീർ - ആലിയ വിവാഹം ഉടൻ, വെളിപ്പെടുത്തലുമായി നിർമ്മാതാവ്!