Webdunia - Bharat's app for daily news and videos

Install App

സീതാരാമത്തിന് വെറും 2 കോടിക്ക് നഷ്ടമായ 100 കോടി 'ലക്കി'യിലൂടെ സ്വന്തമാക്കാൻ ദുൽഖർ സൽമാൻ: ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ട് പുറത്ത്

നിഹാരിക കെ എസ്
ചൊവ്വ, 12 നവം‌ബര്‍ 2024 (10:50 IST)
ദുൽഖർ സൽമാന്റെ കരിയറിലെ ആദ്യത്തെ 100 കോടിക്ക് ഇനി അധികം തുകയില്ല. വെങ്കി അടലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ഇതുവരെ നേടിയ കളക്ഷൻ റിപ്പോർട്ട് പുറത്ത്. 11 ദിവസം കൊണ്ട് ചിത്രം 96 കോടിയാണ് സ്വന്തമാക്കിയത്. ഇനി വെറും 4 കോടിയാണ് 100 കോടി എന്ന മാജിക് നമ്പറിലേക്ക് എത്താൻ. ഇന്നലത്തെ കളക്ഷൻ കൂടി ആകുമ്പോൾ ചിത്രം 100 കോടി നേടിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. 
 
7 ദിവസം കഴിഞ്ഞപ്പോൾ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത് ഏകദേശം 70 കോടി ആയിരുന്നു. നാല് ദിവസം കൊണ്ട് 55 കോടി ലക്കി ഭാസ്കർ നേടിയിരുന്നു. തെലുങ്കിൽ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സ്ഥിരം തെലുങ്ക് മസാല ചേരുവകൾ ഒന്നുമില്ലാതെ തന്നെ, ഭാസ്കർ എന്ന സാധാരണക്കാരനായി ദുൽഖർ നിറഞ്ഞാടിയ ചിത്രത്തിന് ഓരോ ദിവസവും കൂടുതൽ ഷോകളാണ് ആഡ് ചെയ്യുന്നത്.
 
തെലുങ്കില്‍ വീണ്ടും നായകനായ ദുല്‍ഖറിന്റെ ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദുല്‍ഖറിന് യോജിക്കുന്ന ഒരു കഥാപാത്രമാണ ചിത്രത്തിലേത് എന്നാണ് അഭിപ്രായങ്ങള്‍. ദുല്‍ഖറിന്റെ പ്രകടനം സിനിമയുടെ ആകര്‍ഷണവുമാകുന്നു. അന്യഭാഷയില്‍ മലയാളി താരം നേടുന്ന കളക്ഷൻ ദുല്‍ഖറിന്റെ സ്വീകാര്യതയും വ്യക്തമാക്കുന്നതാണെന്നാണ് അഭിപ്രായങ്ങള്‍. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ദുൽഖർ തെലുങ്കിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഈ ഗ്രാമം 'യുപിഎസ്സി ഫാക്ടറി' എന്നറിയപ്പെടുന്നു, 75 വീടുകളിലായി 47 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

പൂച്ചയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം തലയും ശരീരഭാഗങ്ങളും അറുത്ത് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ട് യുവാവ്; സംഭവം പാലക്കാട്

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഐറ്റി മേഖലയില്‍ ജോലി ചെയ്യുന്ന 80 ശതമാനം പേരിലും ഫാറ്റിലിവര്‍!

കന്യാസ്ത്രീകളുടെ അറസ്റ്റിലെ ഇടപെടല്‍; ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പടയൊരുക്കം

പ്രഭാത നടത്തത്തിനിടെ കോണ്‍ഗ്രസ് എം പിയുടെ 4 പവന്റെ സ്വര്‍ണമാല കവര്‍ന്നു.കഴുത്തിന് പരുക്ക്

അടുത്ത ലേഖനം
Show comments