Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവർ ചിരിക്കുന്നത് ഹൃദയത്തിൽ നിന്നും, ആ നടിക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്': പേര് വെളിപ്പെടുത്തി ദുൽഖർ സൽമാൻ

Dulquer Salman

നിഹാരിക കെ എസ്

, ശനി, 9 നവം‌ബര്‍ 2024 (13:30 IST)
മലയാളികളുടെ മാത്രമല്ല ദുൽഖർ സൽമാൻ. തുടർച്ചയായ മൂന്ന് ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം തെലുങ്ക് ജനതയെയും കൈയ്യിലെടുത്തിരിക്കുകയാണ്. ഓ.കെ കണ്മണി, കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രങ്ങളിലൂടെ വർഷങ്ങൾക്ക് മുൻപ് തന്നെ തമിഴ്ജനതയെയും അദ്ദേഹം കൈയ്യിലെടുത്തിരുന്നു. ഇപ്പോഴിതാ, കാജോളിനൊപ്പം അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് തുറന്നു പറയുകയാണ് ദുൽഖർ സൽമാൻ.
 
കാജോൾ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന രീതി മനോഹരമാണെന്നും ആ കഥാപാത്രത്തിന്റെ ഇമോഷൻസ് ശരിക്കും അവരിലൂടെ പ്രേക്ഷകന് മനസിലാക്കാൻ സാധിക്കുമെന്നും ദുൽഖർ പറയുന്നു. വളരെ മനോഹരമായ ചിരിക്കുടമയാണ് കാജോൾ എന്നാണ് ദുൽഖർ പറയുന്നത്. അതിമനോഹരമായി, അവർ അവരുടെ ഹൃദയത്തിൽ നിന്നുമാണ് ചിരിക്കുന്നതെന്നാണ് ദുൽഖറിന്റെ അഭിപ്രായം.
 
അതേസമയം, കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിലെ ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും സിനിമയിൽ സജീവമാകുന്നു. ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രം വിജയമായി തിയേറ്ററുകളിൽ നിറഞ്ഞോടുന്നു. നിരവധി സിനിമകൾക്ക് ദുൽഖർ കൈ കൊടുത്ത് കഴിഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജി.സുരേഷ് കുമാര്‍ കിം ജോംഗ് ഉൻ ആണെന്ന് സാന്ദ്ര തോമസ്