Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടെയുള്ളവർ വിലക്കിയിട്ടും കടലിൽ ചാടി ദുൽഖർ; വീഡിയോ

ദുൽഖർ സൽമാൻ

ചിപ്പി പീലിപ്പോസ്

, വെള്ളി, 25 ഒക്‌ടോബര്‍ 2019 (16:50 IST)
തിരക്കേറിയ ജീവിതത്തിനിടയിലും സിനിമയിൽ നിന്നും അവധിയെടുത്ത് കുടുംബത്തോടൊപ്പവും സുഹൃത്തക്കളോടൊപ്പവും സമയം ചിലവഴിക്കുന്ന താരമാണ് ദുൽഖർ സൽമാൻ. ഡിക്യുവിന്റെ അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. യൂറോപ്യന്‍ യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചൂടൻ ടോപ്പിക്.
 
ദുല്‍ഖര്‍ തന്നെയാണ് യാത്രയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ദുല്‍ഖര്‍ കടലിലേക്ക് ചാടുന്ന വീഡിയോയാണ് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
 
‘ചെയ്യരുതെന്ന് നിങ്ങള്‍ പറഞ്ഞു. പക്ഷെ ഞാന്‍ വീണ്ടും വീണ്ടും അത് തന്നെ ചെയ്തു.’ എന്നാണ് വീഡിയോയ്ക്കൊപ്പം ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. യാത്ര മിസ്സ് ചെയ്യുന്നു വീണ്ടും പോകാന്‍ തോന്നുന്നു എന്നൊക്കെയാണ് ട്രിപ്പിനെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നത്.
 
കല്യാണി പ്രിയദര്‍ശനും സൌബിനും ദുല്‍ഖറിന്റെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ദുല്‍ഖറിന്റെ ഡൈവിംഗ് അടിപൊളി എന്നാണ് കല്യാണി കുറിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സത്യന്‍ അന്തിക്കാടിന് ശേഷം മമ്മൂട്ടിച്ചിത്രം ചെയ്യാന്‍ ഫാസില്‍ ‍? ഒരു ക്ലീന്‍ ഫാമിലി ചിത്രം ഉടന്‍ ?