Webdunia - Bharat's app for daily news and videos

Install App

തീരുമാനം മാറ്റി ദുല്‍ഖര്‍ സല്‍മാന്‍, ആദ്യം തിയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞ സല്യൂട്ട് ഒടിടിയിലേക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 7 മാര്‍ച്ച് 2022 (10:28 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ഒടിടി റിലീസ് പ്രഖ്യാപിച്ചുകഴിഞ്ഞു.സോണി ലിവ് ഇന്ത്യയുടെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആദ്യം ഇക്കാര്യമറിയിച്ചത്. ഈ വര്‍ഷം ആദ്യം ആദ്യം ജനുവരി 14 ന് തിയേറ്ററുകളിലെത്തും എന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു സല്യൂട്ട്. റിലീസിന് ദിവസങ്ങള്‍ക്ക് മുന്നേ നിര്‍മ്മാതാക്കള്‍ ആ തീരുമാനം മാറ്റി. എന്നാല്‍ അന്നേദിവസം റിലീസ് പ്രഖ്യാപിച്ചിരുന്ന ഉണ്ണിമുകുന്ദന്‍ ചിത്രം മേപ്പടിയാന്‍ വലിയ വിജയം സ്വന്തമാക്കി. ഒരാഴ്ച കഴിഞ്ഞെത്തിയ ഹൃദയവും തീയറ്ററുകളില്‍ നിന്ന് കോടികള്‍ വാരി.
 
തിയേറ്ററില്‍ മുഴുവന്‍ സീറ്റില്‍ പ്രേക്ഷകരെ അനുവദിച്ചെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് ഒടിടിയോടുള്ള താല്പര്യം ഇനിയും കുറഞ്ഞിട്ടില്ല.
അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. കുറുപ്പിന് ശേഷം തിയറ്ററുകളിലെത്തുന്ന നടന്റെ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.
 
ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം 'ഹേയ് സിനാമിക' പ്രദര്‍ശനം തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം

Govindachamy: പീഡന-കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടി

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റീമയും ഭര്‍ത്താവും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻ

അടുത്ത ലേഖനം
Show comments