Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മേപ്പടിയാന്‍' സംവിധായകന് ഭക്ഷണം വിളമ്പി മമ്മൂട്ടി,വലുപ്പച്ചെറുപ്പമില്ലാതെ കരുതലിന്റെ വടവൃക്ഷമായി നില്‍ക്കുന്ന മഹാനടന്‍

'മേപ്പടിയാന്‍' സംവിധായകന് ഭക്ഷണം വിളമ്പി മമ്മൂട്ടി,വലുപ്പച്ചെറുപ്പമില്ലാതെ കരുതലിന്റെ വടവൃക്ഷമായി നില്‍ക്കുന്ന മഹാനടന്‍

കെ ആര്‍ അനൂപ്

, വെള്ളി, 11 ഫെബ്രുവരി 2022 (14:44 IST)
മമ്മൂട്ടിയെ കണ്ട സന്തോഷത്തിലാണ് മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍.2005ലായിരുന്നു മെഗാസ്റ്റാറിനെ ആദ്യമായി കണ്ടതെന്നും അതിനുശേഷം പലതവണ കണ്ടുവെങ്കിലും ഒപ്പം ഒരു ഫോട്ടോ എടുക്കാനും കുറെ ഏറെ സമയം ഒപ്പം ചിലവഴിക്കാനും സാധിച്ചത് ഇപ്പോഴാണെന്ന് വിഷ്ണു മോഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
വിഷ്ണു മോഹന്റെ വാക്കുകള്‍
 
മലയാളത്തിന്റെ മഹാനടന്‍ മമ്മൂക്കയോടൊപ്പം കുറച്ചു സമയം ചിലവഴിക്കാന്‍ സാധിച്ചു.
 
ആദ്യമായി കണ്ടത് 2005 ഇല്‍ ആണ്.അതിനുശേഷം പലതവണ കണ്ടുവെങ്കിലും ഒപ്പം ഒരു ഫോട്ടോ എടുക്കാനും കുറെ ഏറെ സമയം ഒപ്പം ചിലവഴിക്കാനും സാധിച്ചത് ഇപ്പോഴാണ്.മമ്മൂക്ക വിളമ്പി തന്ന ഫുഡ് കഴിക്കാന്‍ സാധിച്ചത് ഈ കൂടിക്കാഴ്ചയുടെ മധുരം ഇരട്ടി ആക്കുന്നു.
 
മുന്‍പ് ഒരിക്കല്‍ മമ്മൂക്കയെ കണ്ടപ്പോള്‍ മേപ്പടിയാന്‍ നല്ല ടൈറ്റില്‍ ആണെന് പറഞ്ഞിരുന്നു. കൂടാതെ മേപ്പടിയാന്റെ ഡഫനിഷന്‍ എനിക്ക് അറിയുന്നതിലും കൂടുതല്‍ വിശദമായി പറഞ്ഞു തരികയും ചെയ്തു.സിനിമ വിജയിച്ചതിലുള്ള സന്തോഷം പങ്കുവെക്കുകയും മുന്നോട്ടുള്ള യാത്രക്ക് ആവശ്യമായ ഉപദേശങ്ങളും തന്നു.
 
സിനിമാലോകത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങള്‍ക്ക് പോലും വലുപ്പച്ചെറുപ്പമില്ലാതെ കരുതലിന്റെ,സ്‌നേഹത്തിന്റെ തണല്‍ തരുന്ന 
വടവൃക്ഷമായി നില്‍ക്കുന്ന മഹാനടന് നന്ദി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മേഘം',ദുല്‍ഖറിനൊപ്പം അദിതി റാവു, 'ഹേയ് സിനാമിക'യിലെ പുതിയ ഗാനം