വാപ്പച്ചിയുടെയും ഉപ്പൂപ്പയുടെയും വഴിയേ കുഞ്ഞുമറിയവും?
മമ്മൂട്ടി, ദുൽഖർ ഇപ്പോൾ മറിയവും!
Publish Date: Wed, 06 Jun 2018 (10:00 IST)
Updated Date: Wed, 06 Jun 2018 (10:01 IST)
മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റേയും വാഹനത്തോടുള്ള കമ്പം മലയാളികൾക്കെല്ലാം അറിയാവുന്നതാണ്. ഇപ്പോഴിതാ, കുഞ്ഞു മറിയത്തിനും ആ കമ്പം കിട്ടിയിരിക്കുന്നു. കളിവണ്ടിയിൽ ഇരിക്കുന്ന കുഞ്ഞുമറിയത്തിന്റെ പിന്നിൽ നിന്നുള്ള ചിത്രം ദുൽഖർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.
ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വാപ്പച്ചിയേയും ഉപ്പൂപ്പയേയും പോലെ കുഞ്ഞു മറിയവും വഹനപ്രേമി ആണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസ് പ്രേമവും കുഞ്ഞു മറിയത്തിന് ഉണ്ടാകുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്. അടുത്തിടെയാണ് മറിയത്തിന് ഒരു വയസ്സ് തികഞ്ഞത്.