Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദി സോയ ഫാക്‌ടറി'ൽ ദുൽഖർ എത്തുന്നത് കോഹ്‌ലിയായി?

'ദി സോയ ഫാക്‌ടറി'ൽ ദുൽഖർ എത്തുന്നത് കോഹ്‌ലിയായി?

'ദി സോയ ഫാക്‌ടറി'ൽ ദുൽഖർ എത്തുന്നത് കോഹ്‌ലിയായി?
, വ്യാഴം, 18 ഒക്‌ടോബര്‍ 2018 (14:32 IST)
ഹിന്ദി അരങ്ങേറ്റ ചിത്രമായ 'കാർവാന്' ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രമാണ് 'ദി സോയ ഫാക്‌ടർ'. സോനം കപൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തുന്നത്. ചിത്രത്തിൽ ദുൽഖർ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായാണ് എത്തുന്നത്.
 
ഇപ്പോൾ ദുൽഖർ പുറത്തുവിട്ടിരിക്കുന്ന ചിത്രമാണ് ഇൻസ്‌റ്റാഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായി ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത് കോഹ്‌ലിയെ ആണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. പുറത്തുവന്നിരിക്കുന്ന ദുൽഖറിന്റെ പുതിയ ലുക്കിലുള്ള ചിത്രം ആ സംശയത്തെ ഉയർത്തുകയാണ്.
 
ചിത്രത്തിന്റെ ഷൂട്ടിംഗിന് മുമ്പായി ദുൽഖർ കടുത്ത പരിശീലനത്തിലാണ് ഇപ്പോൾ. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് പരിശീലനം നല്‍കുന്നത്. ക്രിക്കറ്റ് താരത്തിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ കഠിന പ്രയത്‌നമാണ് ദുല്‍ഖര്‍ നടത്തുന്നത്. 2008 ല്‍ പുറത്തിറങ്ങിയ അനൂജാ ചൗഹാന്റെ നോവലാണ് ദ് സോയാ ഫാക്ടര്‍ . സോയാ സോളങ്കി എന്നൊരു പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതേ പേരില്‍ സിനിമ ഒരുക്കുന്നതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിനെ പിന്നിലാക്കി പൃഥ്വി, മമ്മൂട്ടിയെ തൊടാൻ കഴിഞ്ഞില്ല!