Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദിപുരുഷിനും പിന്നില്‍ ഏഴാം സ്ഥാനത്ത് ഡങ്കി ! ഷാരൂഖ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്

Dunki is the 7th biggest opening of the year

കെ ആര്‍ അനൂപ്

, വെള്ളി, 22 ഡിസം‌ബര്‍ 2023 (12:06 IST)
ജവാന്‍, പഠാന്‍ തുടങ്ങിയ ഹിറ്റുകളുമായി ഷാരൂഖ് ഖാന് മികച്ച ഒരു വര്‍ഷമായിരുന്നു 2023, രണ്ടു ചിത്രങ്ങളും ആഗോളതലത്തില്‍ 1,000 കോടി നേടിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച റിലീസ് ചെയ്ത ഡങ്കി അതേ ആവേശം സൃഷ്ടിച്ചില്ല. 2023-ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ആദ്യദിന കളക്ഷന്റെ കാര്യത്തില്‍ ഏഴാം സ്ഥാനത്താണ് ഡങ്കി.ജവാന്‍, അനിമല്‍, പഠാന്‍, ടൈഗര്‍ 3, ഗദര്‍ 2, ആദിപുരുഷ് എന്നിവയ്ക്ക് ശേഷമാണ് ഷാരൂഖ് ചിത്രത്തിന്റെ സ്ഥാനം.
 
 ഡങ്കി ആദ്യദിനം 30 കോടി രൂപ നേടിയത്.ജവാന്റെ ഓപ്പണിംഗ് 75 കോടിയായിരുന്നു, ആദിപുരുഷ് റിലീസ് ചെയ്ത ദിവസം മുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യദിനം 36 കോടി നേടി.
 
 ഒന്നായി ബ്ലോക്ക്ബസ്റ്ററുകള്‍ മാത്രം നല്‍കിയ രാജ്കുമാര്‍ ഹിരാനിയുമായുള്ള ഷാരൂഖ് ഖാന്റെ ആദ്യ സഹകരണമാണ് ഡങ്കി.ക്രിസ്മസ് ആഴ്ചയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ 'അടി' ഒ.ടി.ടി റിലീസായി, ആരാധകരോട് നടി അഹാനയ്ക്ക് പറയാനുള്ളത് ഇതാണ്