Select Your Language

Notifications

webdunia
webdunia
webdunia
webdunia

2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ എട്ടാമത്തെ ഇന്ത്യന്‍ സിനിമ, സല്‍മാന്‍ ഖാന്റെ 'ടൈഗര്‍ 3 ' മാസങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയിലേക്ക്

Eighth highest-grossing Indian film of 2023, Salman Khan's 'Tiger 3' to OTT after months

കെ ആര്‍ അനൂപ്

, ശനി, 6 ജനുവരി 2024 (11:01 IST)
Salman Khan's 'Tiger 3'
സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ടൈഗര്‍ 3 വന്‍ വിജയമായി മാറിയിരുന്നു.ലോകമെമ്പാടുമായി 466.63 കോടി നേടി. 2023-ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ അഞ്ചാമത്തെ ഹിന്ദി ചിത്രമായും 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ എട്ടാമത്തെ ഇന്ത്യന്‍ ചിത്രമായും മാറി.2023 നവംബര്‍ 12-ന് ദീപാവലി റിലീസായിരുന്നു ചിത്രം. ഇപ്പോഴിതാ ഉടന്‍ ടൈഗര്‍ 3 ഒ.ടി.ടി റിലീസ് ആകുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.ALSO READ: Aattam Film Review: 2024 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ഇതുതന്നെ ! 'ആട്ടം' ഗംഭീരമെന്ന് പ്രേക്ഷകര്‍, ത്രില്ലടിപ്പിക്കും ചിന്തിപ്പിക്കും...!
 
മനീഷ് ശര്‍മ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രത്തിന് വമ്പന്‍ റെക്കോര്‍ഡുകള്‍ തിരുത്താനാകില്ലെങ്കിലും സല്‍മാന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ചര്‍ച്ചയായിട്ടുണ്ട്.സല്‍മാന്‍ ഖാന്റെ 'ടൈഗര്‍ 3'ല്‍ കത്രീന കൈഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ സിനിമയില്‍ കത്രീനയുടെതായി വന്ന ടൗവല്‍ ഫൈറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു.കത്രീനയുടെ കൂടെയാണ് സിനിമ വിക്കി കണ്ടത്. ALSO READ: രമേശ് പിഷാരടി മൂന്നാമതും സംവിധായകനാകുന്നു, നായകന്‍ സൗബിന്‍ ഷാഹിര്‍
 
ടവല്‍ ഫൈറ്റ് വന്നപ്പോള്‍ കത്രീനയുടെ വിക്കി പറഞ്ഞത്,'ഒരു വിഷയത്തില്‍ ഞാന്‍ താനുമായി ഒരു തര്‍ക്കത്തിനും ഇല്ല, കാരണം എനിക്ക് ടൗവല്‍ ധരിച്ച് അടി വാങ്ങാന്‍ കഴിയില്ല',-വിക്കി തമാശ രൂപേണ പറഞ്ഞു. ഈ ആക്ഷന്‍ രംഗം ഗംഭീരമായി കത്രീന ചെയ്തുവെന്നും കത്രീന ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും വിക്കി പറഞ്ഞിരുന്നു.ALSO READ: Aattam Film Review: 2024 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ഇതുതന്നെ ! 'ആട്ടം' ഗംഭീരമെന്ന് പ്രേക്ഷകര്‍, ത്രില്ലടിപ്പിക്കും ചിന്തിപ്പിക്കും...!
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രമേശ് പിഷാരടി മൂന്നാമതും സംവിധായകനാകുന്നു, നായകന്‍ സൗബിന്‍ ഷാഹിര്‍