Select Your Language

Notifications

webdunia
webdunia
webdunia
webdunia

എലിസബത്ത് ഉദയൻ ഇനി തനിച്ചല്ല; നല്ല തീരുമാനമെന്ന് ആരാധകർ

എലിസബത്ത് ഉദയൻ ഇനി തനിച്ചല്ല; നല്ല തീരുമാനമെന്ന് ആരാധകർ

നിഹാരിക കെ എസ്

, വെള്ളി, 8 നവം‌ബര്‍ 2024 (14:22 IST)
ബാലയുടെ മുൻഭാര്യ എന്ന നിലയിലാണ് ഡോ. എലിസബത്ത് അറിയപ്പെടുന്നത്. എന്നിരുന്നാലും ഇതിനോടകം തന്റേതായ നിലപാടുകൾ കൊണ്ട് ആരോഗ്യ ടിപ്സ് പറഞ്ഞഞ്ഞും എലിസബത്തിന് സ്വന്തമായി ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബാലയുടെ ഭൂരിഭാഗം ആരാധകരും നടനെതിരാകാൻ എലിസബത്ത് ആണ് ഒരു കാരണമെന്നും പറയാം. അസുഖം വന്ന് കിടപ്പിലായ സമയം മുഴുവൻ ബാലയെ പരിചരിച്ചത് എലിസബത്ത് ആയിരുന്നു. എന്നാൽ, യാതൊരു വിശദീകരണവുമില്ലാതെയായിരുന്നു എലിസബത്തട്ടിനെ ബാല തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ, ആരാധകർ ബാലയ്‌ക്കെതിരായി.
 
തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച എലിസബത്തിന് ആശംസകൾ നേരുകയാണ് ആരാധകർ. എലിസബത്ത് കുറച്ചേറെക്കാലമായി ഗുജറാത്തിലാണ്. ഇവിടെയാണ് എലിസബത്തിന് ജോലി. ആശുപത്രിയിൽ ചില നല്ല സഹപ്രവർത്തകർക്കൊപ്പം എലിസബത്ത് തന്റെ ജീവിതവുമായി മുന്നോട്ടാണ്. പ്രധാനമായും ഹെൽത്ത് ടിപ്സ് ആണ് എലിസബത്തിന്റെ പേജിൽ വന്നുചേരാറുള്ളത്. മനഃശാസ്ത്രത്തിന്റെ ചില പാതകളിലൂടെയും എലിസബത്ത് സഞ്ചരിക്കാറുണ്ട്. 
 
മറ്റൊരു നാട്ടിൽ എലിസബത്തിന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ല. പനി പിടിച്ച സാഹചര്യത്തിൽ വേണ്ടപ്പെട്ടവർ ആരും തന്നെ എലിസബത്തിന്റെ കൂടെയുണ്ടായിരുന്നില്ല. സഹപ്രവർത്തകരായിരുന്നു കൂടെ നിന്നത്. ജീവിതത്തിലെ പുതിയ ഒരു വഴിയിലാണ് എലിസബത്ത്. നിലവിൽ ഗുജറാത്തിലാണ് എലിസബത്ത്. ഇവിടെ ഒരു 1BHK ഫ്ലാറ്റ് എലിസബത്ത് വാടകയ്ക്ക് എടുത്ത വിവരം എലിസബത്ത് യൂട്യൂബിലൂടെ അറിയിച്ചു. അമ്മ ഇവിടേയ്ക്ക് എത്തിയാൽ, എലിസബത്തിനൊപ്പം താമസിക്കാൻ ഈ ഫ്ലാറ്റ് ഉണ്ട്. വീട് എടുത്തത് നന്നായെന്നും ഇനി തനിച്ച് കഴിയണ്ടല്ലോ അമ്മയെ കൂട്ടിക്കൊണ്ട് വരൂ എന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ ഭാരവാഹികൾ വരട്ടെ, അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ