Webdunia - Bharat's app for daily news and videos

Install App

Empuraan: ലൈക്ക തെറ്റിപ്പിരിഞ്ഞോ? ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍; ഫാന്‍സ് ഷോ ആറ് മണിക്ക്?

സഹനിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി ആശിര്‍വാദ് സിനിമാസ് സ്വരചേര്‍ച്ചയില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

രേണുക വേണു
വെള്ളി, 14 മാര്‍ച്ച് 2025 (08:44 IST)
Empuraan: എമ്പുരാന്‍ റിലീസ് പ്രതിസന്ധിയില്‍ ഇന്നോ നാളെയോ അന്തിമ തീരുമാനമാകും. നേരത്തെ നിശ്ചയിച്ചതുപോലെ മാര്‍ച്ച് 27 നു തന്നെ വേള്‍ഡ് വൈഡായി ചിത്രം തിയറ്ററുകളിലെത്തും. പുലര്‍ച്ചെ ആറിനായിരിക്കും ഫാന്‍സ് ഷോ. അഞ്ച് മണിക്കു ഷോ വേണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടെങ്കിലും മോഹന്‍ലാലും നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസും അംഗീകരിച്ചില്ല. 
 
സഹനിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി ആശിര്‍വാദ് സിനിമാസ് സ്വരചേര്‍ച്ചയില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് റിലീസ് പ്രതിസന്ധിക്കു കാരണം. എമ്പുരാന്‍ പ്രൊജക്ടില്‍ നിന്ന് പൂര്‍ണമായി പിന്മാറാന്‍ ലൈക്ക ആഗ്രഹിക്കുന്നതായും ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നിര്‍മാണ പങ്കാളിത്തം വേണ്ടെന്നു വയ്ക്കണമെങ്കില്‍ ഭീമമായ നഷ്ടപരിഹാരമാണ് ലൈക്ക ആവശ്യപ്പെട്ടതെന്നും അത് നല്‍കാന്‍ ആശിര്‍വാദ് സിനിമാസ് തയ്യാറായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലൈക്കയും ആശിര്‍വാദ് സിനിമാസും തമ്മില്‍ അന്തിമഘട്ട ചര്‍ച്ച നടക്കുകയാണ്. നിര്‍മാണ പങ്കാളികളായി ലൈക്ക തുടരുമെന്ന് തന്നെയാണ് സൂചന. 
 
അതേസമയം സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ അടുത്ത ആഴ്ച ആരംഭിക്കും. രാജമൗലി ചിത്രത്തില്‍ അഭിനയിക്കാന്‍ പോയ സംവിധായകന്‍ പൃഥ്വിരാജ് ഉടന്‍ കേരളത്തില്‍ തിരിച്ചെത്തും. പൃഥ്വിരാജ് എത്തിയ ശേഷമായിരിക്കും പ്രചരണ പരിപാടികള്‍ ആരംഭിക്കുക. യുഎഇയില്‍ അടക്കം ഗ്രാന്‍ഡ് പ്രൊമോഷന്‍ പരിപാടികളാണ് എമ്പുരാന്‍ ടീം ഒരുക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

അടുത്ത ലേഖനം
Show comments