Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 March 2025
webdunia

ഉണ്ണി മുകുന്ദൻ-ബാല വിഷയത്തിൽ ആർക്കും അറിയാത്ത ചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തി എലിസബത്ത്

ഉണ്ണി മുകുന്ദൻ-ബാല വിഷയത്തിൽ ആർക്കും അറിയാത്ത ചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തി എലിസബത്ത്

നിഹാരിക കെ.എസ്

, വ്യാഴം, 13 മാര്‍ച്ച് 2025 (17:33 IST)
ഉണ്ണി മുകുന്ദനെതിരെ മുമ്പൊരിക്കൽ നടൻ ബാല പരാതി ഉന്നയിച്ചിരുന്നു. ഉണ്ണി നിർമ്മിച്ച് നായകനായെത്തിയ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ ഒരു വേഷം ചെയ്തതിന് തനിക്ക് പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം. അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കിച്ചതെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുകയാണ് ബാലയുടെ മുൻ ഭാര്യ എലിസബത്ത്. ഉണ്ണി മുകുന്ദന്റെ പേരെടുത്ത് എലിസബത്ത് പറയുന്നില്ല. 
 
ഒരു സിനിമാ നടൻ സാലറി കൊടുത്തില്ല എന്ന് പറഞ്ഞ് ന്യൂസും ചർച്ചയും ബഹളവുമുണ്ടായിരുന്നു. അതിൽ ക്ലാരിഫിക്കേഷൻ തരണമെന്നുണ്ട്. ആൾ‌ക്കാരുടെ പേര് പറയുന്നില്ല, ഏത് സിനിമയാണെന്നും പറയുന്നില്ല. കാരണം അവരത് കോംപ്രമെെസ് ആക്കിയോ എന്നെനിക്ക് അറിയില്ല. ഈ സിനിമയുടെ ഓഫർ വന്നപ്പോൾ പുള്ളിക്ക് (ബാല) ടെെഫോയ്ഡിന്റെ തു‌ടക്കമായിരുന്നു. ഒരു ദിവസത്തെ സാലറി ഒരു ലക്ഷമാണെന്ന് ബാല എന്നോട് പറഞ്ഞിരുന്നു. 30 ദിവസത്തെ ഷൂട്ടാണ് അന്ന് പറഞ്ഞിരുന്നത്. 
 
ഷൂട്ടിം​ഗിനിടെ പുള്ളിക്ക് തീരെ വയ്യാതായി ആശുപത്രിയിലായിരുന്നു. ഹോം നഴ്സിനെ പോലെയാണ് എന്നെ കൊണ്ട് പോയതെന്ന് ഇപ്പോൾ മനസിലാക്കുന്നു. സ്നേഹം കൊണ്ടാണെന്ന് അന്ന് ഞാൻ കരുതി. ഷൂട്ടിം​ഗിന്റെ അവസാനം സെലിബ്രേഷൻ സമയമായപ്പോൾ എന്നോട് എന്റെ വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു. സാലറിയുടെ കാര്യം സംസാരിച്ചിരുന്നു, പുള്ളി ഇത്തിരി ടെെറ്റിലാണ്, പ്രതിഫലം ഷൂട്ടിം​ഗ് കഴിഞ്ഞ് തരാമെന്നാണ് പറഞ്ഞതെന്ന് എന്നോട് പിന്നെ വന്ന് പറഞ്ഞത്.
 
ഞങ്ങൾ താമസിക്കാൻ സ്യൂട്ട് റൂം, നല്ല ഭക്ഷണം തുടങ്ങിയവയെല്ലാം പ്രൊഡക്ഷൻ ഞങ്ങൾക്ക് അറേഞ്ച് ചെയ്തിരുന്നു. ഞാനിത്ര വലിയ നടനല്ലേ, അതൊക്കെ അറേഞ്ച് ചെയ്യേണ്ടി വരും, ഇതിലൊന്നും കോംപ്രമൈസില്ല എന്നാണ് തന്നോട് ബാല പറഞ്ഞതെന്നും എലിസബത്ത് ഓർത്തു. ഡബ്ബിം​ഗിന് പോകുമ്പോഴേക്കും എനിക്ക് വയ്യാതെയായി. പുള്ളി വയ്യാതെയാണ് പോയത്. ഫുൾ ടെെമും കള്ള് കുടിച്ചും ബാ​ഗിൽ കുപ്പിയുമായൊക്കെയാണ് ഈ പരിപാടിക്ക് പോകുന്നത്.
 
എനിക്ക് ന്യൂമോണിയ വന്നു. ഡബ്ബിം​ഗ് കഴിഞ്ഞ് ആറ് മാസം അവിടെ ഞാനുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് വീണ്ടും ഞങ്ങൾ കോൺടാക്ട് തുടങ്ങി. തിരിച്ച് പോയ സമയത്ത് സിനിമയുടെ റിലീസാണ്. അന്ന് ഈ നടനോട് പുള്ളി നല്ല രീതിയിലാണ് സംസാരിക്കുന്നത്. കാശ് കൊടുക്കാത്ത പ്രശ്നമൊന്നും റിലീസ് വരെ ആരോടും മിണ്ടിയിട്ടില്ല. പെട്ടെന്നൊരു ദിവസം മീഡിയക്കാരെ വിളിച്ച് കാശ് തന്നില്ല എന്ന് പറഞ്ഞു.

അതിന് മുമ്പ് ഒരിക്കൽ കാശ് ചോദിച്ച് വിളിച്ചപ്പോൾ ഞാനവിടെയുണ്ട്. ഇങ്ങേർ കാശ് കിട്ടിയില്ലെന്ന് പറഞ്ഞ് കരച്ചിലായിരുന്നു. എന്നെക്കൊണ്ടും സംസാരിപ്പിച്ചു. ശരിയാക്കാം സിസ്റ്റർ, പുള്ളിക്ക് ഫോൺ കൊടുക്കെന്ന് നടൻ പറഞ്ഞു. പിന്നെ അവർ സംസാരിച്ചു. അത് കഴിഞ്ഞാണ് മീഡിയക്ക് മുന്നിൽ ബാല ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എലിസബത്ത് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് എലിസബത്ത് തങ്കമാണെന്ന് കമന്റ്, ഇന്ന് മരിക്കാൻ കിടന്നവനെ രക്ഷിച്ച് കൊണ്ടുവന്ന് കൊലപ്പെടുത്തുന്നുവെന്ന് ആരോപണം; ബാലയുടെ വാക്കുകൾ വൈറൽ