Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എമ്പുരാന്‍' അപ്‌ഡേറ്റ് ? ഇനി മണിക്കൂറുകള്‍ മാത്രം, യൂട്യൂബ് ലിങ്കുമായി ആന്റണി പെരുമ്പാവൂര്‍

പൃഥ്വിരാജ്
ആ പ്രഖ്യാപനം ഇന്ന് എത്തും. യൂട്യൂബ് ലിങ്ക് ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ചു. ഓഗസ്റ്റ് 17ന് ആശിര്‍വാദ് സിനിമാസ് തങ്ങളുടെ സിനിമകളില്‍ ഒന്നിന്റെ അപ്‌ഡേറ്റ് പുറത്തുവിടും. മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി എന്നിവര്‍ ഒന്നിച്ചു നില്‍ക്കുന്ന ഒരു ചിത്രം പുറത്തുവിട്ടു കൊണ്ടാണ് അപ്‌ഡേറ്റ് നല്‍കിയത്.'എമ്പുരാന്‍'നെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ആകാം വരാനിരിക്കുന്നത്.
 
മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ബറോസ് ഒരുങ്ങുകയാണ്.
2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പതാമത്തെ സിനിമ നിര്‍മ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ഷാജി കൈലാസ് മോഹന്‍ലാല്‍ ചിത്രം എലോണ്‍ ആണ് മുപ്പതാമത്തെ സിനിമ.ഒ.ടി.ടി റിലീസ് ആക്കാനുള്ള സൂചന സംവിധായകന്‍ തന്നെ നേരത്തെ നല്‍കിയിരുന്നു.
 
വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിന്റെ എന്റര്‍ടെയ്‌നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.പൂജ അവധിക്ക് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.സെപ്റ്റംബര്‍ 30 ന് ചിത്രം തീയറ്ററില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പാപ്പന്‍'ന് രണ്ടാം ഭാഗം ? സൂചനകള്‍ നല്‍കി നടന്‍ ഷമ്മി തിലകന്‍