Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൂട്ടിങ്ങിനിടെ അപകടം: നടൻ ഇമ്രാൻ ഹാഷ്‌മിക്ക് പരിക്ക്

Emraan Hashmi

നിഹാരിക കെ എസ്

, ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (09:40 IST)
Emraan Hashmi
ബോളിവുഡ് താരം ഇമ്രാൻ ഹാഷ്‌മിക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. താരത്തിന്റെ പിആർ ടീമാണ് വിവരം പുറത്തുവിട്ടത്. പരിക്ക് സാരമുള്ളതല്ലെന്നും പിആർ ടീം അറിയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രത്തിനായി ആക്ഷൻ സീൻ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഹൈദരാബാദിൽ തിങ്കാളാഴ്‌ച വൈകിട്ടായിരുന്നു സംഭവം. 
 
ഗൂദാചാരി -2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിൽ എത്തിയതായിരുന്നു നടൻ. ആക്ഷൻ സീൻ അഭിനയിക്കുന്നതിനിടെ താടിക്ക് താഴെ കഴുത്തിന് മുകളിലായി മുറിവേൽക്കുകയായിരുന്നു. 2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സ്പൈ ത്രില്ലറായ ഗൂദാചാരി -2. ഇമ്രാൻ ഹാഷ്‌മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. പവൻ കല്യാണിനൊപ്പം ‘OG’ എന്ന മറ്റൊരു ചിത്രത്തിലും താരം അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 
 
സാറാ അലി ഖാനോടൊപ്പം Ae Watan Mere Watan എന്ന ചിത്രമാണ് ഹാഷ്‌മിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ‘മർഡർ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡിൽ നടനായി ഇമ്രാൻ ഹാഷ്‍മിയുടെ അരങ്ങേറ്റം. റിയലിസ്റ്റിക് അവതരണ രീതിയിലാണ് നടൻ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണം വരെ കച്ചവടമാക്കി, കുട്ടികളുടെ ആയമാർക്കുള്ള കാശ് പോലും നിർമാതാക്കൾ കൊടുക്കണമെന്ന് പറയുന്നതിൽ എന്ത് ന്യായം, നയൻതാരക്കെതിരെ അരോപണം