Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീര ജാസ്മിന്റെ കൂടെ അശ്വിന്‍ ജോസ്, 'പാലും പഴവും' അപ്‌ഡേറ്റ് നാളെ

Paalum Pazhavum in cinemas this 23 rd Ene Kone” coming to you tomorrow to tingle your funny bones 💕 stay tuned

കെ ആര്‍ അനൂപ്

, വ്യാഴം, 15 ഓഗസ്റ്റ് 2024 (21:09 IST)
മീര ജാസ്മിന്‍, അശ്വിന്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'പാലും പഴവും'. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു. ഓഗസ്റ്റ് 23നാണ് റിലീസ്. ചിത്രത്തിന്റെ പ്രമോ സോങ് നാളെ പുറത്തുവരും.
 
 ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ മുഴനീള കോമഡി സിനിമയായിരിക്കും ഇത്. 2 ക്രിയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ശാന്തി കൃഷ്ണ, അശോകന്‍, മണിയന്‍പിള്ള രാജു, നിഷ സാരംഗ്, മിഥുന്‍ രമേഷ്, സുമേഷ് ചന്ദ്രന്‍, ആദില്‍ ഇബ്രാഹിം,രചന നാരായണന്‍കുട്ടി, ഷിനു ശ്യാമളന്‍, തുഷാര, ഷമീര്‍ ഖാന്‍, ഫ്രാന്‍ങ്കോ ഫ്രാന്‍സിസ്, വിനീത് രാമചന്ദ്രന്‍, അതുല്‍ റാം കുമാര്‍, പ്രണവ് യേശുദാസ്, ആര്‍ജെ സൂരജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മീരാ ജാസ്മിന്‍ നായികയായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ക്വീന്‍ എലിസബത്തിന്റെ നിര്‍മാതാവ് രഞ്ജിത്ത് മണമ്പ്രക്കാട്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയുടെ കഥ തിരക്കഥാ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ്.ഛായാഗ്രഹണം രാഹുല്‍ ദീപ്. എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍. സംഗീതം സച്ചിന്‍ ബാലു, ജോയല്‍ ജോണ്‍സ്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ടര്‍ബോ'യ്ക്ക് ശേഷം രാജ് ബി ഷെട്ടിയുടെ 'കൊണ്ടല്‍', റിലീസ് ഓണത്തിന്