Webdunia - Bharat's app for daily news and videos

Install App

ഇതെന്തൊരു ഡിമാൻഡ് ആണ്? ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാൻ നയൻ‌താര ചോദിച്ച പ്രതിഫലം കേട്ട് അണിയറ പ്രവർത്തകർ പോലും ഞെട്ടി

ഈ ചിത്രത്തിനായി താരം വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

നിഹാരിക കെ.എസ്
തിങ്കള്‍, 28 ഏപ്രില്‍ 2025 (09:15 IST)
തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് അനിൽ രവിപുടിയാണ്. മെഗാ 157 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നയൻതാരയെ നായികയായി പരിഗണിച്ചിരുന്നു. ഇതിനായി അണിയറ പ്രവർത്തകർ നടിയെ സമീപിക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രത്തിനായി താരം വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
 
ചിരഞ്ജീവിയുടെ നായികയായി അഭിനയിക്കുവാൻ നയൻ‌താര ഇത്തവണ 18 കോടിയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഒടിടി പ്ലേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നടി ആവശ്യപ്പെട്ട തുക നിർമാതാക്കളെ ഞെട്ടിച്ചുവെന്നും അവർ മറ്റൊരു താരത്തെ സമീപിക്കുന്നതിനുള്ള ആലോചനകളിലാണ് എന്നും സൂചനകളുണ്ട്. നേരത്തെ 'സെയ് റാ നരസിംഹ റെഡ്ഡി', 'ഗോഡ്ഫാദർ' എന്നീ ചിരഞ്ജീവി ചിത്രങ്ങളിൽ നയൻ‌താര അഭിനയിച്ചിരുന്നു. അപ്പോൾ 12 കൂടിയായിരുന്നു നടിയുടെ പ്രതിഫലം. നിൽവിൽ 15 കോടിയാണ് നയൻതാര പ്രതിഫലമായി വാങ്ങുന്നതെന്നാണ് സൂചന. 
 
അതേസമയം അനിൽ രവിപുടി ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ജൂണിൽ ആരംഭിക്കുന്നതിനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ചിത്രം നിർമ്മിക്കുന്നത് സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്. തുടർച്ചയായ 8 ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച അനിൽ രവിപുടിയുടെ ഏറ്റവും പുതിയ റിലീസായ സംക്രാന്തികി വസ്തുനം 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമാണ്. സോഷ്യോ – ഫാന്റസി ചിത്രമായ വിശ്വംഭരക്ക് ശേഷം ചിരഞ്ജീവി അഭിനയിക്കുന്ന ചിത്രമാണ് മെഗാ 157.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

സെന്തില്‍ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു, മന്ത്രിമാർ രാജി വെച്ചത് പേടിച്ച്? സ്റ്റാലിന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജര്‍

Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ പുതിയ മാർപാപ്പ, തീരുമാനം 20 ദിവസത്തിനുള്ളിൽ എന്താണ് പേപ്പൽ കോൺക്ലേവ്

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ദശകത്തിൽ തന്നെ അത് സംഭവിക്കും: ബിൽ ഗേറ്റ്സ്

അടുത്ത ലേഖനം
Show comments