മീരയെ ഞാൻ അത്ഭുതത്തോടെയാണ് എപ്പോഴും ഞാൻ കണ്ടത്: നയൻതാര
മീര ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നയൻതാര.
നയൻതാരയും മീര ജാസ്മിനും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ടെസ്റ്റ്. ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ആയത്. നയൻതാരയ്ക്കും മീര ജാസ്മിനും കോമ്പിനേഷൻ സീനുകൾ ഉണ്ട്. മീര ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നയൻതാര. മീരയെക്കുറിച്ച് തനിക്കുള്ള ഓർമകളാണ് പുതിയ അഭിമുഖത്തിൽ നയൻതാര പങ്കുവെച്ചത്.
മീരയും താനും ഒരേ നാട്ടുകാരാണെന്നും ഞാൻ പഠിച്ച കോളേജിൽ തന്നെയാണ് മീരയും പഠിച്ചത്. എന്റെ ക്ലാസിൽ ഫസ്റ്റ് ബെഞ്ചിലുള്ള ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ മീരയുടെ കസിനാണ്. മീര അന്ന് വലിയ താരമാണ്. അന്ന് റൺ എന്ന തമിഴ് സിനിമയൊക്കെ ചെയ്തിട്ടുണ്ട്, അത് വലിയ ഹിറ്റായിരുന്നു. പക്ഷെ ഞാനക്കാലത്ത് ഒരു തമിഴ് സിനിമയും കണ്ടിട്ടില്ല. മീരയുടെ കസിൻ ആണെന്ന വിചാരം ആ പെൺകുട്ടിക്കുണ്ടായിരുന്നു.
എല്ലാ ദിവസം അവൾ മീരയെക്കുറിച്ച് എന്തെങ്കിലും സംസാരിക്കും. മീര ഇവിടെയില്ല, സ്വിറ്റ്സർലന്റിലാണ്, സോങ് ഷൂട്ടിലാണ് എന്നൊക്കെ പറയും. എപ്പോഴും മീര എന്റെ ചെവിയിലുണ്ടായിരുന്നു. എപ്പോഴും മീരയെ ഞാൻ അത്ഭുതത്തോടെയാണ് ഞാൻ കണ്ടത്. ടെസ്റ്റിന്റെ സെറ്റിലാണ് മീരയെ ഞാനാദ്യമായി കാണുന്നത്. മീരയോട് ഇക്കാര്യം അന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ നടന്നില്ലെന്നും നയൻതാര ഓർത്തു. ടെസ്റ്റിലെ മീര ജാസ്മിന്റെ പ്രകടനം തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും നയൻതാര വ്യക്തമാക്കി.
മീര ജാസ്മിൻ 2001 ലും നയൻതാര 2003 ലുമായിരുന്നു അഭിനയ രംഗത്തേക്ക് വന്നത്. മീര ജാസ്മിനെ തേടി അഭിനയ പ്രാധാന്യമുള്ള സിനിമകൾ വന്നു. നയൻതാരയ്ക്ക് അക്കാലത്ത് ഗ്ലാമറസ് റോളുകളാണ് കൂടുതലും ലഭിച്ചത്. വിവാഹത്തിന് പിന്നാലെ മീര കരിയറിൽ നിന്ന് അകന്നു. നയൻതാര വലിയ താരമായി വളർന്നു. ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ് മീര ജാസ്മിൻ. നയൻതാരയും കരിയറിൽ മോശം അവസ്ഥയിലാണുള്ളത്.