കേട്ടതെല്ലാം സത്യമല്ല!ഭ്രമയുഗം ഒടിടി അവകാശം 30 കോടിക്ക് വിറ്റുപോയോ? നിര്‍മ്മാതാവിന് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്
ബുധന്‍, 21 ഫെബ്രുവരി 2024 (13:15 IST)
ഭ്രമയുഗം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.സിനിമയുടെ ഒടിടി അവകാശം വമ്പന്‍ തുകയ്ക്ക് സോണി ലിവ്വ് സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര.
 
ഒടിടി അവകാശം 30 കോടിക്കു സോണി ലിവ് സ്വന്തമാക്കിയെന്നും ഇത് റെക്കോര്‍ഡ് തുകയാണെന്നും എഴുതിക്കൊണ്ടുള്ള. എക്‌സ് പോസ്റ്റിലാണ് നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര കമന്റുമായി എത്തിയത്.
 
 'കേട്ടതെല്ലാം സത്യമല്ല. സിനിമ ആസ്വദിക്കൂ, അതില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിഭാധനരെ അഭിനന്ദിക്കൂ'',- എന്നാണ് നിര്‍മ്മാതാവ് എഴുതിയത്.
 
നേരത്തെ സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിലും അദ്ദേഹം കമന്റുമായി എത്തിയിരുന്നു.15 കോടിയാണ് ഭ്രമയുഗത്തിന്റെ ആകെ ബജറ്റ് എന്ന റിപ്പോര്‍ട്ടുകളില്‍ അദ്ദേഹം യഥാര്‍ത്ഥ ബജറ്റ് വെളിപ്പെടുത്തുകയുണ്ടായി.27.73 കോടിയാണെന്ന് ഭ്രമയുഗം നിര്‍മിക്കാനായി ചെലവായത് എന്നാണ് അദ്ദേഹം പറഞ്ഞത്.
 
സോണി ലിവ്വില്‍ തന്നെ ഭ്രമയുഗം ഒ.ട.ടി റിലീസ് ആകും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

കരയരുതേ കുഞ്ഞേ! അപൂര്‍വ രോഗവുമായി മല്ലിട്ട് ഒരു വയസുകാരി; കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗം

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments