Webdunia - Bharat's app for daily news and videos

Install App

ഭീഷണിപ്പെടുത്തി പണം തട്ടി: 2 പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ശനി, 29 ജൂണ്‍ 2024 (11:10 IST)
തൃശൂര്‍ : യുവാവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത രണ്ട് പേര്‍ പേര്‍ പോലീസ് പിടിയിലായി തൃശൂര്‍.ഒല്ലൂരിലാണ് സംഭവം. 
 
തൈക്കാട്ടുശ്ശേരി സ്വദേശി പുതുവീട്ടില്‍ ഷൈജു(50), അമ്മാടം സ്വദേശി മുട്ടത്ത് വീട്ടില്‍ സജേഷ് (47) എന്നിവരെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 നാണ് സംഭവം. 
 
ചിരട്ട കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ രണ്ടര ലക്ഷം രൂപ അഡ്വാന്‍സ് നല്‍കാമെന്ന് പറഞ്ഞാണ് നന്തിപുലം സ്വദേശിയായ പരാതിക്കാരനെ പ്രതികള്‍ പുത്തന്‍പാടത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. നയത്തില്‍ ഇയാളെ വീടിനകത്ത് പൂട്ടിയിട്ടു.
 
തുടര്‍ന്ന് ഇയാളില്‍ നിന്ന് ബലമായി 1.3 ലക്ഷത്തിന്റെ 3 മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ കൈവശപ്പെടുത്തുകയും വിവിധ ബാങ്ക് രേഖകള്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തു ഇതിനൊപ്പം കാറും തട്ടിയെടുത്തു.
 
 പിന്നീട് ഇയാളെ ബലം പ്രയോഗിച്ചു നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്തുവെന്നുമാണ് പരാതി. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

Philippines: ഇന്ത്യൻ ടൂറിസ്റ്റുകളെ ഫിലിപ്പീൻസ് വിളിക്കുന്നു, വിസയില്ലാതെ 14 ദിവസം വരെ താമസിക്കാം

കാന്‍സര്‍ ജീനുള്ള ബീജദാതാവിന് 67 കുട്ടികള്‍ ജനിച്ചു, അവരില്‍ 10 പേര്‍ക്ക് ഇപ്പോള്‍ കാന്‍സര്‍

ദേശവിരുദ്ധ പരാമര്‍ശം: അഖില്‍മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

'ഇത്രയും പ്രശ്നം ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമ കാണില്ലായിരുന്നു': എം.എ ബേബി

അടുത്ത ലേഖനം
Show comments