Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു കിലോ ആട്ടയ്ക്കുള്ളിൽ 15,000 രൂപ' - ആമിർ ഖാൻ 'ലോക്ക് ഡൗൺ സ്റ്റാർ' ആയതെങ്ങനെ?

'ഒരു കിലോ ആട്ടയ്ക്കുള്ളിൽ 15,000 രൂപ' - ആമിർ ഖാൻ 'ലോക്ക് ഡൗൺ സ്റ്റാർ' ആയതെങ്ങനെ?

അനു മുരളി

, തിങ്കള്‍, 27 ഏപ്രില്‍ 2020 (12:26 IST)
''ലോക്ക്ഡൗൺ കാലത്ത് ഭക്ഷണം പോലുമില്ലാതെ വിഷമിക്കുന്ന പാവങ്ങൾക്ക് ആമീർ ഖാൻ ഒരു കിലോ വീതം ആട്ട നൽകി. ഒരു കിലോ ആട്ടയല്ലേ, അതുവാങ്ങാൻ എത്തിയത് അത്യാവശ്യക്കാരായ പാവങ്ങൾ മാത്രം. വീട്ടിലെത്തി കവർ തുറന്നപ്പോൾ അതിൽ 15,000 രൂപ..''. കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിൽ വൻ രീതിയിൽ ഷെയർ ചെയ്യപ്പെടുന്ന ഒരു വാർത്തയാണിത്. എന്നാൽ, ഇതിന്റെ സത്യാവസ്ഥ എന്തെന്ന് അറിയാമോ?
 
ടിക്ക് ടോക്കിൽ ആരോ ഒപ്പിച്ച പണിയാണിത്. ഇത്തരത്തിൽ ഒരു പ്രവർത്തനവും ആമിറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആമിര്‍ ആട്ടയില്‍ ഒളിപ്പിച്ച് 15,000 രൂപ വിതരണം ചെയ്തിട്ടില്ലെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് വ്യക്തമാക്കി. സമാന്‍ എന്ന യുവാവാണ് ഇതിനു തുടക്കം കുറിച്ചത്. ഏതായാലും സംഭവം വ്യാജമാണെന്ന് ഇതോട് കൂടി വ്യക്തമായില്ലേയെന്ന് അദ്ദേഹത്തിന്റെ ആരാധകർ ചോദിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമാലുദ്ദീൻ എന്ന പേരിൽ മലയാള സിനിമയിൽ ഒരു സംവിധായകൻ ഇല്ല, ലൈംഗിക ആരോപണം അടിസ്ഥാനരഹിതമെന്ന് കമൽ