‘ട്രാൻസ്’ സെറ്റിൽ നസ്രിയക്കും താരങ്ങൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് ഫഹദ്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ട്രാന്‍സ്’ ഡിസംബറില്‍ തീയേറ്ററുകളിൽ എത്തും.
തന്റെ പുതിയ ചിത്രം ‘ട്രാൻസി’ന്റെ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് ഫഹദ് ഫാസിൽ. പിറന്നാള്‍ കേക്ക് കട്ട് ചെയ്ത് ഭാര്യ നസ്രിയയ്ക്കു നൽകിയാണ് ഫഹദ് തന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റിയത്. സംവിധായകൻ അൻവർ റഷീദ്, ഗൗതം മേനോൻ, അമൽ നീരദ്, ശ്രീനാഥ് ഭാസി എന്നിവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ട്രാന്‍സ്’ ഡിസംബറില്‍ തീയേറ്ററുകളിൽ എത്തും. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ്. നസ്രിയയാണ് ചിത്രത്തിലെ നായിക.