Webdunia - Bharat's app for daily news and videos

Install App

മഹേഷിനെ വിനായകന് ചെയ്യാം, പക്ഷേ പത്ത് ഫഹദ് ചേർന്നാലും കമ്മട്ടിപ്പാടത്തിലെ ഗംഗയാകില്ല: ഫഹദ് ഫാസിൽ

വിനായകന് മഹേഷാകാൻ കഴിയും, പക്ഷേ ഫഹദിന് ഒരിക്കലും ഗംഗയാകാൻ കഴിയില്ല: ഫഹദ് ഫാസിൽ

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2017 (08:46 IST)
മഹേഷിന്റെ പ്രതികാരത്തിൽ വിനായകനാണ് അവതരിപ്പിച്ചതെങ്കിൽ അതിന് മറ്റൊരു സ്വഭാവവും സംസ്കാരവും എല്ലാം ഉഌഅ നല്ലൊരു ചിത്രം ആകുമായിരുന്നുവെന്ന് ഫഹദ് ഫാസിൽ കൊച്ചിയിൽ പറഞ്ഞു, മഹേഷിനെ വേണമെങ്കിൽ വിനായകനും അവതരിപ്പിക്കാം, പക്ഷേ പത്ത് ഫഹദ് ഫാസിൽ ചേർന്നാലും കമ്മട്ടിപ്പാടത്തിൽ വിനായകൻ ചെയ്തതു പോലെ ആകില്ലെന്ന് താരം പറയുന്നു.
 
‘മഹേഷിന്റെ പ്രതികാരം’ സംസ്ഥാന പുരസ്‌കാരത്തിനായി വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്നാണ് തന്റെ അഭിപ്രായമെന്ന് ഫഹദ്‍. എന്നാല്‍ താന്‍ മുന്‍ഗണന നല്‍കുന്നത് പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ചോ എന്നതാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിനാണ് ഫഹദ് മറുപടി നൽകിയത്.
 
ഒരു വര്‍ഷത്തെ ഇടവേളയെടുത്തത് സ്വകാര്യ ജീവിതത്തില്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ്; സെലക്ടീവ് ആകാന്‍ വേണ്ടിയല്ലെന്നും ഫഹദ് പറഞ്ഞു. ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് പലപ്പോഴും ഓവര്‍ ആക്ടിംഗ് ആണെന്ന് തന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ പല തിരുത്തലുകളും ചിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. എല്ലാ ചിത്രങ്ങളിലും താന്‍ സംവിധായകനെ ആശ്രയിക്കുന്നയാളാണെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments