'എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ'? നസ്രിയ ഫഹദിനെ പ്രപ്പോസ് ചെയ്തത് ഇങ്ങനെ !

കെ ആര്‍ അനൂപ്
ചൊവ്വ, 1 ജൂണ്‍ 2021 (12:01 IST)
മലയാളത്തിന്റെ ക്യൂട്ട് താര ദമ്പതിമാരാണ് നസ്രിയയും ഫഹദ് ഫാസിലും. ബാംഗ്ലൂര്‍ ഡെയ്സ് (2014) ഷൂട്ടിംഗിനിടെ ഇരുവരും പ്രണയത്തിലാകുകയും അതേ വര്‍ഷം തന്നെ ഈ പ്രണയജോഡികള്‍ വിവാഹിതരാകുകയും ചെയ്തത്. ഇപ്പോഴിതാ താങ്കളുടെ പ്രണയത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധനേടുന്നത്.
 
നസ്രിയയാണ് ഫഹദിനെ പ്രൊപ്പോസ് ചെയ്തത്. ബാംഗ്ലൂര്‍ ഡെയ്‌സ് ഷൂട്ടിങ്ങിനിടെയാണ് ഇരുവരം കൂടുതല്‍ അടുത്തത്. ചിത്രീകരണത്തിനിടെ ഞങ്ങളിനെ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങിയെന്ന് ഫഹദ് പറയുന്നു.'പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു'- ഫഹദ് ഫാസില്‍ പറഞ്ഞു.
 
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന നസ്രിയ 'കൂടെ'യിലൂടെ അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തി. പിന്നീട് ഫഹദിനൊപ്പം ട്രാന്‍സിലും നടി വേഷമിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച 'മണിയറയിലെ അശോകന്‍' എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments