Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദിന്റെ പുത്തന്‍ കാര്‍, ഓണ്‍ റോഡ് വില എത്രയെന്നോ? നടന്‍ സ്വന്തമാക്കിയ മറ്റ് ലക്ഷ്വറി കാറുകളുടെ വിവരങ്ങള്‍

Fahadh Faasil Fahad fazil nazriya Fahad fazil news cinema news movie news

കെ ആര്‍ അനൂപ്

, വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (09:13 IST)
ഫഹദും നസ്രിയയും ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചത് ഈയടുത്താണ്. താരതമ്പതിമാര്‍ പുത്തന്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലക്ഷ്വറി കാറുകളുടെ ഒരു നിര തന്നെ ഇരുവര്‍ക്കും ഉണ്ട്.
 
ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740i ഫഹദിന്റെ ശേഖരത്തില്‍ ഉണ്ട് . 2.6 9 കോടി ഇതിന് വില വരും. ഇപ്പോഴിതാ ഫഹദിന്റെ ഗാരേജില്‍ ഡിഫന്‍ഡര്‍ എസ്യുവി എത്തിയിരിക്കുകയാണ്. കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് പുത്തന്‍ വാഹനം നടന്‍ സ്വന്തമാക്കിയത്.
 
കേരളത്തിലെ തന്നെ ആദ്യത്തെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ D90 പതിപ്പാണ് ഫഹദ് സ്വന്തമാക്കിയത്.2.18 കോടി രൂപ എക്‌സ്‌ഷോറൂം വില വരുന്ന ലക്ഷ്വറി എസ്യുവിക്ക് 2.70 കോടി രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില.ലംബോര്‍ഗിനി ഉറുസ്, പോര്‍ഷ 911 കരേര, ടൊയോട്ട വെല്‍ഫയര്‍, റേഞ്ച് റോവര്‍, ബിഎംഡബ്ല്യു 7 സീരീസ്, മിനി കണ്‍ട്രിമാന്‍ തുടങ്ങിയ വാഹനങ്ങളും താര ദമ്പതിമാര്‍ സ്വന്തമാക്കി കഴിഞ്ഞു. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലറിന്റെ വന്‍വിജയം, പ്രതിഫലത്തിനു പുറമേ വന്‍ തുക രജനിക്ക് കൈമാറി സണ്‍ പിക്‌ചേഴ്‌സ്