Webdunia - Bharat's app for daily news and videos

Install App

Fahadh Faasil: 'അങ്ങനെ ആ സംശയത്തിനും ഉത്തരമായി'; മഹേഷ് നാരായണന്‍ പടത്തിനായി ഫഹദ് ശ്രീലങ്കയില്‍

ഈ മാസം 17 നാണ് മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്

രേണുക വേണു
ബുധന്‍, 20 നവം‌ബര്‍ 2024 (14:44 IST)
Mahesh Narayanan Movie - Fahadh Faasil

Fahadh Faasil: മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കാനായി ഫഹദ് ഫാസില്‍ ശ്രീലങ്കയിലെത്തി. ഇന്ന് രാവിലെയാണ് ഫഹദ് മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ഫഹദിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നിരുന്നു. അതില്‍ ഫഹദ് ഇല്ലാത്തതിനാല്‍ ഈ പ്രൊജക്ടില്‍ നിന്ന് സൂപ്പര്‍താരം പിന്മാറിയോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. 
 
ഈ മാസം 17 നാണ് മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിനു ശേഷം ലാല്‍ ശ്രീലങ്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. ലാല്‍ മടങ്ങിയതിനു പിന്നാലെയാണ് ഫഹദ് ശ്രീലങ്കയില്‍ എത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ രംഗങ്ങളാണ് ലങ്കയില്‍ ഷൂട്ട് ചെയ്തത്. മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിച്ചുള്ള ഭാഗങ്ങളായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ചിത്രീകരിക്കുക. 
 
മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. 'ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന്‍ ചിത്രം' എന്നാണ് സിനിമയുടെ ക്ലാപ്പ് ബോര്‍ഡില്‍ നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. സംഗീതം: സുഷിന്‍ ശ്യാം ആണ്. മോഹന്‍ലാല്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനായുള്ള ഭദ്രദീപം കൊളുത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Perambra Massage Center Case: സാധാരണ മസാജിനു ആയിരം രൂപ, രീതി മാറുന്നതിനനുസരിച്ച് നിരക്ക് കൂടും; പരാതി നല്‍കിയത് നാട്ടുകാര്‍

Kerala News Live Updates June 26: ഗവര്‍ണറോടു ഏറ്റുമുട്ടാന്‍ ഉറച്ച് സര്‍ക്കാര്‍; ഇന്നത്തെ കേരള വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Kerala Weather June 26 Live Updates: ശ്രദ്ധിക്കുക, അടുത്ത മൂന്ന് മണിക്കൂര്‍ ഈ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

അടുത്ത ലേഖനം
Show comments