Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 23 April 2025
webdunia

വിവാഹം പള്ളിയിൽ വെച്ചോ? കീർത്തി സുരേഷ് മതം മാറുമോ? - മകളുടെ വിവാഹത്തെ പറ്റി സുരേഷ് കുമാർ

Suresh Kumar

നിഹാരിക കെ എസ്

, ബുധന്‍, 20 നവം‌ബര്‍ 2024 (12:29 IST)
നടി കീർത്തി സുരേഷിന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. വിവാഹം ഈ ഡിസംബർ 12ന് ഗോവയിൽ വച്ച് നടക്കും. ഈ മാസം 25 ന് വിവാഹ നിശ്ചയം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആന്റണി തട്ടിൽ ആണ് വരൻ. പതിനഞ്ചുവർഷമായി ആന്റണിയുമായി കീർത്തി പ്രണയത്തിലാണ്. ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനാണ് ആൻ്റണി. വീട്ടുകാരുടെ ആശീർവാദത്തോടെയാകും വിവാഹം. 
 
രണ്ട് മത വിശ്വാസം വിവാഹത്തിന് തടസമാകുമെന്ന ആശങ്ക ഉണ്ടായിരുന്നു. ക്ഷേത്രദർശനം നടത്തുന്ന ആന്റണിക്ക് കീർത്തി മതം മാറണമെന്നില്ല. വിവാഹം മതപരമായ ചടങ്ങാകില്ല. ഇനി അഥവാ അങ്ങനെ ഉണ്ടെങ്കിൽ തന്നെ രണ്ട് മതവിഭാഗത്തിനും തുല്യ പരിഗണന നൽകുന്ന വിധത്തിൽ ആയിരിക്കും വിവാഹം എന്നാണ് സൂചന. ആന്റണിയും സുരേഷ് കുമാറും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
2023-ൽ, തൻ്റെ സുഹൃത്തിനെ കാമുകൻ എന്ന് സൂചിപ്പിച്ച വന്ന റിപ്പോർട്ടിന് എതിരെ കീർത്തി രംഗത്ത് വന്നിരുന്നു. "ഹഹഹ, എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്താം'' എന്നായിരുന്നു അപ്പോൾ കീർത്തി നൽകിയ പ്രതികരണം. പക്ഷെ അന്ന് കീർത്തിയുടെ പേരിനൊപ്പം ചേർന്ന് കേട്ട പേര് സുഹൃത്ത് ഫർഹാന്റെത് ആയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള നടന്മാരെ കുറിച്ചുള്ള ആ ധാരണ മാറ്റിയത് ദുൽഖർ, എല്ലാവർക്കും ദുൽഖറിനെ അറിയാം: തമന്ന