Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദിനൊപ്പം കല്യാണി,'ഓടും കുതിര ചാടും കുതിര' വരുന്നു

Fahadh Faasil Kalyani Priyadarshan Odum Kuthira Chadum Kuthira

കെ ആര്‍ അനൂപ്

, ശനി, 7 ഒക്‌ടോബര്‍ 2023 (15:18 IST)
അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര ' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെ ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്നു. ചിത്രം 2024 ജൂലൈ 12ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടില്ല.
 
സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അല്‍ത്താഫ് തന്നെയാണ്. ആനന്ദ് സി ചന്ദ്രനാണ്
 ക്യാമറ കൈകാര്യം ചെയ്യുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു. അഭിനവ് സുന്ദര്‍ ആണ് എഡിറ്റിംഗ്.
 
മുമ്പ് നിവിന്‍ പോളിയെ നായകനാക്കി മികച്ച പ്രതികരണം നേടിയ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രം സംവിധാനം ചെയ്തത് നടന്‍ കൂടിയായ അല്‍ത്താഫ് സലിം ആണ് .  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസിഫ് അലിയുടെ 'കാസര്‍ഗോള്‍ഡ്' നെറ്റ്ഫ്‌ലിക്‌സില്‍, ഒ.ടി.ടി റിലീസിന് റെഡി