മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സജീവമാകുകയാണ് ഫഹദ് ഫാസില്‍. കമല്‍ഹാസനൊപ്പം വിക്രം അല്ലു അര്‍ജുന്റെ കൂടെ പുഷ്പ തുടങ്ങിയ ചിത്രങ്ങള്‍ ഫഹദിന്റെതായി ഒരുങ്ങുന്നുണ്ട്.ഇപ്പോഴിതാ ഷങ്കര്‍ സംവിധാനം ചെയ്യുന്ന രാം ചരണ്‍ ചിത്രത്തില്‍ ഫഹദിനെ വില്ലന്‍ വേഷം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ക്ഷണിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മാലിക് എന്ന ചിത്രത്തിലെ ഫഹദിന്റെ പ്രകടനമാണ് അദ്ദേഹത്തെ ഈ ബഹുഭാഷാ ചിത്രത്തിലേക്ക് എത്തിച്ചത്.ഷങ്കര്‍ ചിത്രത്തിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുക എന്നും കേള്‍ക്കുന്നു. അതേസമയം ഫഹദിന് കഥാപാത്രം ഇഷ്ടമായെന്നും എന്നാല്‍ നടന്‍ ഉറപ്പു നല്‍കിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.
മാളവിക മോഹനന്‍, കിയാര അദ്വാനി, ആലിയ ഭട്ട് എന്നീ നടിമാരുടെ പേരുകള്‍ ആണ് നായികയായി ഉയര്‍ന്ന് കേള്‍ക്കുന്നത്.
2022ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറിന്റെ തിരക്കിലാണ് രാം ചരണ്‍. ഒക്ടോബര്‍ 13 ന് ചിത്രം റിലീസ് ചെയ്യും.