'ഒരു ഇന്ത്യൻ പ്രണയകഥ'യ്‌ക്ക് ശേഷം സത്യൻ അന്തിക്കാടും ഫഹദും ഒന്നിക്കുന്നു; നായിക നിഖില വിമൽ
'ഒരു ഇന്ത്യൻ പ്രണയകഥ'യ്‌ക്ക് ശേഷം സത്യൻ അന്തിക്കാടും ഫഹദും ഒന്നിക്കുന്നു; നായിക നിഖില വിമൽ
Publish Date: Thu, 05 Jul 2018 (14:53 IST)
Updated Date: Thu, 05 Jul 2018 (15:02 IST)
ഒരു ഇന്ത്യൻ പ്രണയകഥയ്‌ക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിൽ നായകനായി ഫഹദ്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിലേ നായിക നിഖില വിമൽ ആണ്. പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് മലയാളി എന്ന പേര് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി.
ജോമോന്റെ സുവിശേഷങ്ങൾക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗസറ്റില്‍ പരസ്യം ചെയ്ത് പേര് മാറ്റിയ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണിത്. പിആര്‍ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റിയ ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം. എസ്. കുമാറാണ് ഛായാഗ്രാഹണം. എഡിറ്റിംഗ് കെ രാജഗോപാൽ.