'നിങ്ങള്‍ അധികം ചൂടാവണ്ട മിസ്റ്റര്‍'; ദേഷ്യപ്പെട്ടു സംസാരിച്ച മമ്മൂട്ടിയുടെ മുഖത്ത് നോക്കി ഒരാള്‍ പറഞ്ഞു !

Webdunia
വെള്ളി, 17 ജൂണ്‍ 2022 (11:18 IST)
പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഒരിക്കല്‍ വിദേശത്ത് പോയപ്പോള്‍ മമ്മൂട്ടി ആരാധകരോട് ദേഷ്യപ്പെട്ട സംഭവം വിവരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. താനും ആ സമയത്ത് മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നെന്ന് ശ്രീനിവാസന്‍ പറയുന്നു. 
 
ഖത്തറില്‍ ഒരു സ്‌റ്റേജ് ഷോയ്ക്കായി പോയതാണ്. മമ്മൂട്ടി അടക്കമുള്ള അഭിനേതാക്കള്‍ ഖത്തറിലെ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. ഹോട്ടല്‍ റൂമിലേക്ക് ഭക്ഷണം കൊണ്ടുവരാന്‍ കഴിയില്ലെന്നും താഴെ റസ്‌റ്റോറന്റില്‍ പോയി കഴിക്കണമെന്നും ഹോട്ടല്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. 
 
ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞത് അനുസരിച്ച് റസ്റ്റോറന്റിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയി. റസ്റ്റോറന്റില്‍ പതിവിലും വിപരീതമായി വലിയ തിരക്ക് കണ്ടു. റസ്റ്റോറന്റില്‍ താരങ്ങള്‍ക്ക് മാത്രമായി പ്രത്യേക ഭക്ഷണ സൗകര്യം ഒരുക്കാറുണ്ട്. എന്നാല്‍ അവിടെ അതുണ്ടായിരുന്നില്ല. ആള്‍ക്കൂട്ടത്തിനൊപ്പം ഇരുന്ന് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ക്കും ഭക്ഷണം കഴിക്കേണ്ടി വന്നു. 
 
ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ആളുകള്‍ മമ്മൂട്ടിയുടെ അടുത്ത് വന്ന് ഫോട്ടോ എടുക്കാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു. ഭക്ഷണം കഴിക്കാന്‍ സമ്മതിക്കില്ലേ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം ആരാധകരോട് ദേഷ്യപ്പെട്ടു. അപ്പോള്‍ അതില്‍ നിന്ന് ഒരാള്‍ പറഞ്ഞു 'നിങ്ങള്‍ അധികം ചൂടാവണ്ട മിസ്റ്റര്‍. ഞങ്ങള്‍ ഇതിനായി ടിക്കറ്റെടുത്തിട്ടാണ് വന്നിരിക്കുന്നത്' എന്ന്. സിനിമ താരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന പരിപാടിയാണ് അവിടെ നടക്കുന്നതെന്ന് അപ്പോഴാണ് തങ്ങള്‍ക്ക് മനസ്സിലായതെന്ന് ശ്രീനിവാസന്‍ പറയുന്നു. ടിക്കറ്റ് നല്‍കിയുള്ള പരിപാടിയാണ്. സംഘാടകര്‍ ഇത് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ശ്രീനിവാസന്‍ ഓര്‍ക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments