Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ കണ്ട് വികാരാധീനയായി ആരാധിക, ആശ്വസിപ്പിച്ച് താരം

ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനായി താരം ഇറങ്ങിയപ്പോളാണ് ആരധകരെ കണ്ടത്.

തുമ്പി ഏബ്രഹാം
തിങ്കള്‍, 4 നവം‌ബര്‍ 2019 (10:37 IST)
ഇഷ്ട താരത്തെ ആദ്യമായി കാണുമ്പോൾ എങ്ങനെയാണു ആ ഇഷ്ടം പ്രകടിപ്പിക്കുക എന്ന ആശയകുഴപ്പം പലപ്പോളും ആളുകളിൽ ഉണ്ടാകാറുണ്ട്. തന്റെ പ്രിയ താരം മമ്മൂട്ടിയെ നേരിൽ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു സന്തോഷം പ്രകടിപ്പിക്കുകയാണ് ആരാധിക .
 
താരത്തെ കാണാനായി അദ്ദേഹത്തിന്റെ വീടിനു മുന്നിൽ കാത്ത് നിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ . തന്‍റെ വീടിനുമുന്നിൽ കാത്തുനിന്ന  വിദ്യാർത്ഥികളെയാണ് താരം സ്നേഹപ്രകടനം കൊണ്ട്  അദ്ഭുതപ്പെടുത്തിയത്.
 
ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനായി താരം ഇറങ്ങിയപ്പോളാണ് ആരധകരെ കണ്ടത്. ഏറെ നേരമായി തന്നെ കാത്തു നിൽക്കുകയായിരുന്ന ആരാധകരെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി, കാറിൽ കയറാതെ നേരെ അവരുടെ അടുത്തെത്തി.
 
പ്രിയ താരത്തിൽ നിന്നുമുള്ള അപ്രതീക്ഷിത സ്നേഹപ്രകടനം കണ്ട ഒരു ആരാധിക പൊട്ടിക്കരഞ്ഞു. കരയുന്ന ആരാധികയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് കാര്യങ്ങൾ തിരക്കിയ താരം, നന്നായി പഠിക്കണമെന്നു കുട്ടികളെ ഉപദേശിച്ച ശേഷമാണ് ഷൂട്ടിങിനായി പോയത് .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments