Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനിൽ രാധാകൃഷ്ണന്‍ മേനോനും ബിനീഷ് ബാസ്റ്റിനുമിടയിൽ ഫെഫ്ക ഇടപെടുന്നു: മദ്ധ്യസ്ഥ ചർച്ച ഇന്ന്

കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ ഇരുവരും പങ്കെടുക്കും.

അനിൽ രാധാകൃഷ്ണന്‍ മേനോനും ബിനീഷ് ബാസ്റ്റിനുമിടയിൽ ഫെഫ്ക ഇടപെടുന്നു: മദ്ധ്യസ്ഥ ചർച്ച ഇന്ന്

റെയ്‌നാ തോമസ്

, തിങ്കള്‍, 4 നവം‌ബര്‍ 2019 (08:26 IST)
സംവിധായകൻ അനിൽ രാധാകൃഷ്ണന്‍ മേനോൻ നടൻ ബിനീഷ് ബാസ്റ്റിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ സിനിമ സംഘടനയായ ഫെഫ്ക ഇന്ന് സമവായ ചർച്ച നടത്തും. കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ ഇരുവരും പങ്കെടുക്കും.
 
സംഭവത്തിൽ വിശദീകരണം നൽകാൻ അനിലിനോട് ഫെഫ്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് സംവിധായകൻ ഫെഫ്കക്ക് വിശദീകരണം നൽകിയത്. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിയെന്നും അനിൽ പറയുന്നു.
 
പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേക്ക് അതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകൻ അനിൽ രാധാകൃഷ്ണന്‍ മേനോൻ പറഞ്ഞതാണ് വിവാദത്തിന് തിരി കൊളുത്തിയത്. സാമൂഹിക മാധ്യമങ്ങളടക്കം ഏറ്റെടുത്ത വിഷയത്തിൽ ബിനീഷിനൊപ്പമാണ് ഫെഫ്ക. എന്നാലും പ്രശ്‌നം രമ്യമായി പരിഹരിക്കാൻ തന്നെയാണ് സംഘടനയുടെ തീരുമാനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത് പബ്ലിസിറ്റിക്ക് വേണ്ടി, വീട്ടിലേത് പോലെയല്ല പെരുമാറേണ്ടത്, ബിമീഷ് ബാസ്റ്റിനെതിരെ ബാലചന്ദ്രമേനോൻ