Webdunia - Bharat's app for daily news and videos

Install App

'രണ്ട് പ്രമുഖ നടന്മാരുടെ ആരാധകർ സൂര്യയെ ടാർഗറ്റ് ചെയ്യുന്നു'; കങ്കുവയുടെ സഹനിർമാതാവിന്റെ കൊട്ട് വിജയ് ഫാൻസിട്ടോ ?

നിഹാരിക കെ എസ്
ചൊവ്വ, 26 നവം‌ബര്‍ 2024 (09:45 IST)
നടൻ സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. നിർമാതാവിന് ലാഭം പോയിട്ട് മുടക്കുമുതൽ പോലും നേടിക്കൊടുക്കാൻ കങ്കുവയ്ക്ക് കഴിഞ്ഞില്ല. ഇപ്പോഴിതാ, സൂര്യയെ ഉന്നംവെച്ച് രണ്ട് പ്രമുഖ നടന്മാരുടെ ആരാധകരും രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രവർത്തിക്കുന്നതായി കങ്കുവയുടെ സഹനിർമാതാവ് ജി ധനഞ്ജയൻ ആരോപിക്കുന്നു. 
 
മറ്റ് താരങ്ങളുടെ ആരാധകർ സൂര്യയെ ടാർഗറ്റ് ചെയ്യുന്നതായി താൻ 2014 ൽ പറഞ്ഞിരുന്നു. അദ്ദേഹം ഇനിയും ഉയരങ്ങളിലേക്ക് എത്തരുത് എന്നതാണ് അവരുടെ ആവശ്യം. ഇപ്പോൾ രണ്ട് രാഷ്ട്രീയ പാർട്ടികളും ആ കൂട്ടത്തിൽ ചേർന്നതായി ജി ധനഞ്ജയൻ പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 
'രണ്ട് പ്രമുഖ നടന്മാരുടെ ആരാധകർ സൂര്യ സാറിനെ ടാർഗറ്റ് ചെയ്യുന്നുണ്ട് എന്ന് ഞാൻ 2014 ൽ പറഞ്ഞിരുന്നു. അദ്ദേഹം അടുത്ത ലെവലിലേക്ക് എത്തരുത് എന്ന് കരുതിയാണ് ടാർഗറ്റ് ചെയ്യുന്നത്. ഇപ്പോൾ രണ്ട് രാഷ്ട്രീയ പാർട്ടികളും ചേർന്നു. സമീപകാലത്തുള്ള സിനിമകളിൽ സംസാരിച്ച വിഷയം അവർക്കെതിരായി തോന്നിയത് മൂലമാണ് ഇവർ അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നത്. 
 
ഞാൻ ഒരു പോസ്റ്റിട്ടാൽ അതിന് താഴെ വന്നു ഏറ്റവും അധികം ട്രോൾ ചെയ്യുന്നത് ഈ പ്രമുഖ നടന്മാരുടെ ആരാധകരാണ്. ഞാൻ ഫിലോസഫിക്കലായി എന്തെങ്കിലും പോസ്റ്റ് ചെയ്താൽ പോലും അതിന് താഴെ വന്നു മോശമായി കമന്റ് ചെയ്യും. ആ കമന്റിട്ടയാളുടെ പ്രൊഫൈൽ ചിത്രം നോക്കിയാൽ അത് ഒരു സൂപ്പർതാരത്തിന്റെ ചിത്രമാകും. 
 
എന്തിനാണ് ഇത്ര പക? ആർക്കും ആരുടേയും സ്ഥാനം പിടിച്ചെടുക്കാൻ കഴിയില്ല. അതുപോലെ ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് എന്തിന് ഈ പക? കിട്ടിയ ചാൻസ് അവർ ഉപയോഗിക്കുന്നു. ഒരു സിനിമ ചെറിയ അളവിൽ പ്രേക്ഷകർക്ക് വർക്കായില്ല, അല്ലെങ്കിൽ ശബ്ദത്തിന്റെ ചില പ്രശ്നങ്ങളുണ്ടായി. അതിന്റെ പേരിൽ വിമർശിക്കുന്നു,' എന്ന് ജി ധനഞ്ജയൻ പറഞ്ഞു.
 
അതേസമയം ഇദ്ദേഹം ആരോപിച്ചതിൽ ഒരാൾ വിജയ് ആണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. വിജയ് അഭിനയം നിർത്തുകയാണ്. രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. വിജയ്‌യുടെ സ്ഥാനം ആർക്കും പിടിച്ചെടുക്കാൻ കഴിയില്ലെന്നാണ് ഇദ്ദേഹം ഉദ്ദേശിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതോടെ വിജയ് ആരാധകർ ഇയാൾക്കെതിരെ രംഗത്തെത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments