Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ ഒരു അഡ്ജസ്റ്റമെന്റിനും പോയിട്ടില്ല, സ്വാസിക എങ്ങനെയാണ് സിനിമയില്‍ വന്നതെന്ന് പരിശോധിക്കൂ'; ആലുവ സ്വദേശിയായ നടി

'ഞാൻ ഒരു അഡ്ജസ്റ്റമെന്റിനും പോയിട്ടില്ല, സ്വാസിക എങ്ങനെയാണ് സിനിമയില്‍ വന്നതെന്ന് പരിശോധിക്കൂ'; ആലുവ സ്വദേശിയായ നടി

നിഹാരിക കെ എസ്

, ശനി, 23 നവം‌ബര്‍ 2024 (14:14 IST)
മുകേഷ് ഉൾപ്പടെയുളള പ്രമുഖ നടൻമാർക്കെതിരെയുളള ലൈംഗിക ആരോപണ പരാതികൾ പിൻവലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വ്യക്തതവരുത്തി പരാതിക്കാരിയായ നടി. പരാതികൾ പൂ‌ർണമായി പിൻവലിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. തനിക്കെതിരെയുണ്ടായ പോക്സോ കേസിൽ കൃത്യമായ നടപടികൾ സ്വീകരിക്കാനാണ് കാത്തിരുക്കുന്നതെന്നും ഇവർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
 
'സാധാരണ ജനങ്ങളെല്ലാം എന്റെ കൂടെയുണ്ടായിരുന്നു. എന്തിനും തയ്യാറായി നിൽക്കുന്ന സ്വാസികയെ പോലുളളവർ എനിക്കെതിരെ നിന്നു. കാശിനുവേണ്ടിയാണ് ഞാൻ അത്തരത്തിൽ ചെയ്തതെന്ന് അവർ പറഞ്ഞു. സ്വാസികയുടെ നിലപാടാണ് ഞാൻ സ്വീകരിച്ചിരുന്നതെങ്കിൽ എനിക്കും മലയാള സിനിമയിൽ പിടിച്ച് നിൽക്കാമായിരുന്നു. ജയസൂര്യയും മുകേഷും അങ്ങനെ ചെയ്യില്ലെന്ന് സ്വാസികയ്ക്ക് എങ്ങനെ അറിയാം? ആ അവസ്ഥയിലൂടെ കടന്നുപോയത് ഞാനാണ്. അവർ എങ്ങനെയാണ് സിനിമയിൽ എത്തിയതെന്ന് പരിശോധിച്ച് നോക്കൂ. 
 
സ്വാസിക ഒരു സീരിയൽ നടിയായിരുന്നു. ഞാൻ കാശിന് വേണ്ടി ഒരു പരിഹാരത്തിനും അഡ്ജസ്റ്റമെന്റിനും പോയിട്ടില്ല. കാശിന് വേണ്ടി സ്വാസിക പോകുന്ന പോലെ എനിക്കും പോകാം, പോക്‌സോ കേസിൽ കൃത്യമായ അന്വേഷണം നടന്നാൽ നടൻമാർക്കെതിരെയുളള പരാതിയുമായി മുന്നോട്ട് പോകും', നടി പറഞ്ഞു. 
 
നേരത്തെ, പരാതിക്കാരിക്കെതിരെ സ്വാസിക സംസാരിച്ചിരുന്നു. ചാനലുകളിൽ വന്നിരുന്ന് കുറേ പേർ പറയുന്നത് സത്യമാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ലെന്നും അവരുടെ അഭിമുഖങ്ങൾ എടുക്കരുതെന്നുമായിരുന്നു സ്വാസിക പറഞ്ഞത്. അവർ പറയുന്നതിൽ ഒരുപാട് കള്ളങ്ങളുണ്ടെന്ന് തോന്നുന്നു. മാധ്യമ പ്രവർത്തകർ ആ സ്ത്രീകളുടെ അഭിമുഖം അമിതമായി എടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. അവർ ഓരോ ഇന്റർവ്യൂകളിലും മാറ്റി മാറ്റിയാണ് കാര്യങ്ങൾ പറയുന്നതെന്നും സ്വാസിക ആരോപിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദുൽഖറിന്റേത് വെപ്പുതാടി': രഹസ്യം വെളിപ്പെടുത്തി രഞ്ജിത്ത് അമ്പാടി