Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടം പോരെന്ന് ആരാധകര്‍, റിലീസ് ദിനം വീഴാതെ പിടിച്ചുനിന്ന് വിശാലിന്റെ 'രത്നം', കളക്ഷന്‍ റിപ്പോര്‍ട്ട്

Fans say the film is not enough

കെ ആര്‍ അനൂപ്

, ശനി, 27 ഏപ്രില്‍ 2024 (14:09 IST)
വിശാലിനെ നായകനായി ഹരി സംവിധാനം ചെയ്യുന്ന 'രത്നം' പ്രദര്‍ശനം തുടരുകയാണ്.ആക്ഷന്‍ എന്റര്‍ടെയ്നിന് ആദ്യ ദിവസം ശരാശരി 70 മുതല്‍ 80% വരെ ഒക്യുപെന്‍സി നേടാനായി.
 
'രത്നം' ആഗോളതലത്തില്‍ 8 കോടിയിലധികം നേടി. ചിത്രം തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്തു.
  തമിഴ് പതിപ്പ് ഏകദേശം 6 കോടി രൂപ നേടി, തെലുങ്ക് പതിപ്പ് ബാക്കി തുക കൊണ്ട് വന്നത്. പ്രീ-സെയില്‍സിലൂടെ ചിത്രം ഒരു കോടി രൂപ നേടി. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഭവാനി ശങ്കര്‍ ആണ് നായിക.സമുദ്രക്കനി, ഗൗതം മേനോന്‍, യോഗി ബാബു തുടങ്ങിയ താരങ്ങളും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
 
ദേവിശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഛായാഗ്രഹണം എം. സുകുമാര്‍. സ്റ്റണ്ട് കനല്‍കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, ദിലീപ് സുബ്ബരയ്യന്‍, വിക്കി.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേ ആശാനും ശിഷ്യനും...! വിനീതിനൊപ്പം വര്‍ഷങ്ങള്‍ക്കുശേഷം ലൊക്കേഷനില്‍ പ്രണവ് മോഹന്‍ലാല്‍, കൂടുതല്‍ ചിത്രങ്ങള്‍ കാണാം