ഹോളിവുഡ്,തമിഴ് സിനിമകളേക്കാൾ ബഹുദൂരം മുന്നിൽ,അയലാനും ക്യാപ്റ്റന്‍ മില്ലറും വീണു, എല്ലാവർക്കും 'മ‍ഞ്ഞുമ്മല്‍ ബോയ്സ്' മതി !

കെ ആര്‍ അനൂപ്
ശനി, 2 മാര്‍ച്ച് 2024 (12:18 IST)
Manjummel Boys
തമിഴ്നാട്ടിൽ ഒരു ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു മ‍ഞ്ഞുമ്മല്‍ ബോയ്സ്. വർധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത് സിനിമയ്ക്ക് സ്ക്രീൻ കൗണ്ടും കൂട്ടി. പല ബോക്സ് ഓഫീസ് റെക്കോർഡുകളും തിരുത്തി. തമിഴ്നാട്ടിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാള ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ് മാറിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ഇവിടെ നിന്ന് മാത്രം ഒരു കോടിക്ക് മുകളിൽ കളക്ഷൻ നേടി. ഒരു മലയാള സിനിമയും ഇതുവരെയും ഒറ്റ ദിവസം കൊണ്ട് ഒരു കോടി കളക്ഷൻ തമിഴ്നാട്ടിൽ നിന്ന് നേടിയിട്ടില്ല. തീർന്നില്ല തമിഴ്നാട്ടിൽ ഇന്നത്തെ ഷോകൾക്കായുള്ള അഡ്വാൻസ് ബുക്കിംഗിൽ 1.54 കോടിയാണ് ചിത്രം നേടി കഴിഞ്ഞു.
 
തമിഴ് വലിയ ഹൈപ്പോടെ എത്തിയ ഈ വർഷത്തെ രണ്ട് റിലീസുകൾ ആയിരുന്നു ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറും ശിവകാര്‍ത്തികേയന്‍റെ അയലാനും. അഡ്വാൻസ് ബുക്കിങ്ങിന്റെ കാര്യത്തിൽ ഈ രണ്ട് ചിത്രങ്ങളെയും മ‍ഞ്ഞുമ്മല്‍ ബോയ്സ് മറി കടന്നു.
 
 റിലീസിന്റെ രണ്ടാമത്തെ ദിവസമായ ശനിയാഴ്ച അഡ്വാൻസ് ബുക്കിങ്ങിലൂടെ മഞ്ഞുമ്മല്‍ ബോയ്സ് 1.54 കോടി നേടിയപ്പോള്‍ ഇതേദിവസം അയലാന്‍ നേടിയത് 1.15 കോടിയും ക്യാപ്റ്റന്‍ മില്ലര്‍ നേടിയത് 55 ലക്ഷവുമായിരുന്നു. തീർന്നില്ല ഈ വാരം എത്തിയ തമിഴ് ഹോളിവുഡ് സിനിമകളേക്കാൾ വളരെ മുന്നിലാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ തിയറ്റര്‍ ഒക്കുപ്പന്‍സിയും കളക്ഷനും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

മുകേഷ് അംബാനി ദിവസവും 5 കോടി രൂപ ചെലവഴിച്ചാല്‍ മുഴുവന്‍ സമ്പത്തും തീരാന്‍ എത്ര വര്‍ഷം വേണ്ടി വരും

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം: കെ.കെ.രമ

അടുത്ത ലേഖനം
Show comments