Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിച്ചിത്രത്താഴിന്റെ ക്ലൈമാക്സ് ഫാസിലിന്റേതായിരുന്നില്ല! അത് ആ സൂപ്പർസ്റ്റാറിന്റെ വകയായിരുന്നു!

നാഗവല്ലിയെ 'പറ്റിച്ചത്' സുരേഷ് ഗോപി പറഞ്ഞിട്ട്!

നാഗവല്ലി
, ബുധന്‍, 22 മാര്‍ച്ച് 2017 (15:10 IST)
മലയാള സിനിമയിലെ അത്ഭുമാണ് മണിചിത്രത്താഴ്. എത്ര കണ്ടാലും മതിവരാത്ത ചിത്രം. മധു മുട്ടത്തിന്‍റെ ഭാവനയില്‍ നിന്ന് വിരിഞ്ഞ ‘നാഗവല്ലി’ എന്ന കഥാപാത്രത്തെ മണിച്ചിത്രത്താഴ് എന്ന സിനിമ കണ്ടവര്‍ മറക്കുകയില്ല. മോഹന്‍‌ലാല്‍, ശോഭന, സുരേഷ്‌ഗോപി എന്നിവര്‍ മത്സരിച്ചഭിനയിച്ച ഫാസിലിന്‍റെ മണിച്ചിത്രത്താഴ് മലയാളത്തിലെ എക്കാലത്തെയും വന്‍ ഹിറ്റുകളിലൊന്നാണ്. അപൂര്‍വചാരുതയോടെ ശോഭന അവതരിപ്പിച്ച നാഗവല്ലി എന്ന കഥാപാത്രം ഒട്ടൊന്നുമല്ല പ്രേക്ഷകരുടെ ഉറക്കം കെടുത്തിയിട്ടുള്ളത്. 
 
സിനിമയിൽ മുഴുവൻ ഒരു മത്സരമായിരുന്നു, അഭിനയത്തിന്റെ കാര്യത്തിൽ. അത് ഏറ്റവും പ്രകടമാകുന്നത് ക്ലൈമാക്സ് രംഗത്തിലാണ്. ചിത്രത്തിലെ ആ ക്ലൈമാക്‌സ് രംഗം ഏറെ ശ്രദ്ധേയമാണ്. അങ്ങനെയൊരു ക്ലൈമാക്‌സ് ചിത്രത്തിന് നൽകിയത് ഫാസിലോ മധുവോ അല്ല. അത്, സുരേഷ് ഗോപിയാണ്!.
 
ഫാസിൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചിത്രത്തിന് ഇങ്ങനെ ഒരു ക്ലൈമാക്‌സ് നിര്‍ദേശിച്ചത് താനോ തിരക്കഥാകൃത്ത് മധു മുട്ടമോ അല്ലെന്നാണ് ഫാസില്‍ പറയുന്നത്. സുരേഷ് ഗോപിയാണ് ഈ ക്ലൈമാക്‌സ് നിര്‍ദേശിച്ചതെന്നും ഫാസില്‍ തന്റെ ആത്മകഥയില്‍ വ്യക്തമാക്കുന്നു. നേരത്തേ സിനിമയിലെ മറ്റൊരു രംഗത്തെ കുറിച്ചും ഫാസിൽ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുകയുണ്ടായി. 
 
എല്ലാവർക്കും ഇഷ്ടപെട്ട സീനുകളിൽ ഒന്നാണ് 'വിടമാട്ടേ... നീയെന്നെ ഇങ്കെയിരുന്ത് എങ്കെയും പോക വിടമാട്ടേ'... ഒറ്റക്കൈകൊണ്ട് ശോഭന കട്ടിൽ പൊക്കുന്ന രംഗം പ്രേക്ഷകർ ആകാംഷയോടേയും അത്ഭുതത്തോടെയുമാണ് കണ്ടത്. അതിനു പിന്നിലെ രഹസ്യമെന്താണെന്ന് എല്ലാവരും ചിന്തിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴും മറ്റ് ഓർമ്മകളും എന്ന പുസ്തകത്തിൽ ആ രംഗത്തേ കുറിച്ചും അതിനുപിന്നിലെ 'കൈകളെ' കുറിച്ചും ഫാസിൽ പറയുന്നതിങ്ങനെയാണ്:
 
അതിവൈകാരികമായ ആ രംഗം ചിത്രീകരിക്കുമ്പോള്‍ ശോഭന വളരെ നേര്‍വസായിരുന്നു. കട്ടില്‍ ഉയര്‍ത്താനാകുമോ എന്ന ആശങ്ക വേറേയും. വളരെ ടെന്‍ഷനോടെ നിന്ന ശോഭന പല തവണ ആ സീന്‍ എന്നെ കൊണ്ടു വായിപ്പിച്ചു. ഇന്നേയ്ക്കു ദുര്‍ഗാഷ്ടമി എന്നു പറയുന്ന ഭാഗം എന്നെ കൊണ്ട് അഭിനയിപ്പിച്ചു കാണിക്കുകയും ചെയ്തു. തന്റെ ഓരോ ചലനങ്ങളും ശോഭന ഒപ്പിയെടുത്തു എന്നും പുസ്തകത്തില്‍ ഫാസില്‍ പറയുന്നു.
 
തനിക്ക് ഈ കട്ടില്‍ ഒറ്റയ്ക്കു പൊക്കാനാകില്ല എന്ന് അഭിനയത്തിനു മുന്നോടിയായി ശോഭന പറഞ്ഞിരുന്നു. നാഗവല്ലിയായി മാറിക്കഴിയുമ്പോള്‍ കാട്ടില്‍ താനേ പൊക്കിക്കൊളും എന്നു പറഞ്ഞപ്പോള്‍ എന്നെ ആകാംഷയോടെ നോക്കിയാണു ശോഭന ടച്ചപ്പിന് പോയത്. പിന്നീട് ഡയലോഗ് പറഞ്ഞു റിഹേഴ്‌സല്‍ നടത്തിയപ്പോള്‍ ഞാന്‍ ഒരു കൈ കൊണ്ടു കട്ടില്‍ പൊക്കുന്നതു കണ്ട് അമ്പരന്നു ശോഭന മറ്റുള്ളവരുടെ മുഖത്തേയ്ക്ക് നോക്കി.
 
ഒടുവില്‍ ശോഭന വന്നു കട്ടിലിനടയില്‍ നോക്കിയപ്പോഴാണു സെറ്റ് അസിസ്റ്റന്റായ അലിയെ കണ്ടത്. അലിയുടെ സഹായത്തോടെയായിരുന്നു ഒറ്റകൈ കൊണ്ട് ആ കട്ടില്‍ പൊക്കിയത്. പിന്നീട് താന്‍ നിര്‍ദേശം നല്‍കിയതിനേക്കാള്‍ വളരെ മനോഹരമായിട്ട് ശോഭന ആ രംഗത്തെ അനശ്വരമാക്കി.
 
കേരളക്കരയില്‍ ഒരു വര്‍ഷത്തോളം നിറഞ്ഞുകളിച്ച ഈ സിനിമ ആ വര്‍ഷത്തെ ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. ഗംഗയുടെയും നാഗവല്ലിയുടെയും ഭാവതലങ്ങളില്‍ അനായാസ സഞ്ചാരം നടത്തിയ ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സൈക്കോ ത്രില്ലര്‍ എന്നാണ് മണിച്ചിത്രത്താഴ് വിലയിരുത്തപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺജീവിതം കാണാൻ പെണ്ണുങ്ങൾ പോലുമില്ല! പിന്നെ എങ്ങനെയാണ് ഇത്തരം സിനിമകൾ ഉണ്ടാകുന്നത്?