Select Your Language

Notifications

webdunia
webdunia
webdunia
webdunia

തകർക്കാനാകില്ല, ഇത് കുടുംബ പ്രേക്ഷകരുടെ സ്വന്തം ജോപ്പൻ; തോപ്പിൽ ജോപ്പനെതിരെ കുപ്രചരണങ്ങൾ

തോപ്പിൽ ജോപ്പൻ ഉടൻ മിനിസ്ക്രീനിൽ?!...

നിമ
, ഞായര്‍, 16 ഒക്‌ടോബര്‍ 2016 (16:38 IST)
മമ്മൂട്ടി - ജോണി ആന്റണി കൂട്ടുകെട്ടിൽ പിറന്ന തോപ്പിൽ ജോപ്പൻ മികച്ച അഭിപ്രായവുമായി ഇപ്പോഴും തേരോട്ടം തുടരുകയാണ്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസം കൊണ്ട് മുടക്കുമുതൽ തിരിച്ച് പിടിച്ച് ജോപ്പനെ കുടുംബ‌പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ചിത്രം ഉടൻ മിനി സ്ക്രീനിൽ എന്ന തരത്തിലുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്.
 
ചിത്രത്തിന്റെ വിജയത്തെ കുപ്രചരണങ്ങളിലൂടെ തകർക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് തോപ്പിൽ ജോപ്പന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറ പ്രവർത്തക‌ർ വ്യക്തമാക്കിയിരിക്കുകയാണ്. ജോപ്പന്റെ ടിവി ടെലികാസ്റ്റിനെ പറ്റിയുള്ള ധാരണകൾ ഇതുവരെ പുറത്തു വിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇത്തരത്തിൽ കുപ്രചരണങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നിയമ നടപടിയിലേക്ക് നീങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ടീം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ സ്വപ്നം കണ്ട് നടന്ന നിവിൻ പോളിയുടെ ആദ്യ ആൽബം പുറത്തിറങ്ങി