Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണുറുക്കലിന്റെ സൗന്ദര്യം ഇനി പരസ്യ ചിത്രങ്ങളിലും; പ്രിയ പ്രകാശ് വാര്യരുടെ ആദ്യ പരസ്യചിത്രം പുറത്ത്

വാർത്ത സിനിമ  പ്രിയ പ്രകാസ് വാര്യർ പരസ്യ ചിത്രങ്ങൾ News Cinema Priya Prakash Warrier Ad films
, ശനി, 14 ഏപ്രില്‍ 2018 (17:39 IST)
ഒരൊറ്റ ഗാനത്തിലെ കണ്ണിറുക്കൽ കൊണ്ട് ലോകം മുഴുവൻ പ്രശസ്തയായ താരമാണ് പ്രിയ പരകാശ് വാര്യർ. സാമൂഹ്യ മാധ്യമ രംഗത്ത് ഇന്ന് ഏറ്റവും ചർച്ചചെയ്യപ്പെടുന്നതും പിൻതുടരുന്നതും പ്രിയ വാര്യരെ തന്നെ. പ്രിയയുടെ ആദ്യ സിനിമയായ ഒരു അഡാർ ലൗ പുറത്തിറങ്ങുന്നതിന്ന് മുൻപ് തന്നെ താരത്തിന്റെ ആദ്യ പരസ്യ ചിത്രം പുറത്തിറങ്ങിയിരിക്കുന്നു. തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ, ബംഗാളി എന്നീ ഭാഷകളിൽ പരസ്യ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.
 
അൻപത് ലക്ഷത്തോളം ആളുകൽ പ്രിയയെ ഇൻസ്റ്റഗ്രാമിൽ ഫോളൊ ചെയ്യുന്നുണ്ട്. രാജ്യത്തെ തന്നെ കൂടുതൽ  ആരാധകരുള്ള താരങ്ങളുടെ നിരയിലാന് ഇപ്പോൾ പ്രിയ വാര്യർ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇത് സമ്പത്തികമായി വരുമാനവും നൽകുന്നുണ്ട് താരത്തിന്. ഇൻസ്റ്റഗ്രാമിന്റെ ഇൻഫ്ലൂവെൻസർ മാർക്കറ്റിങ്ങിലൂടെയാണ് പ്രിയ പ്രകാശ് വാര്യർ പ്രതിഫലം സ്വന്തമാക്കുന്നത്.
 
സോഷ്യൽ മീഡിയയിൽ ഇൻഫ്ലു‌വെൻഷ്യലായിട്ടുള്ള ആളുകൾ വഴിയുള്ള ബ്രന്റുകളുടെ മാർക്കറ്റിങ് രീതിയാണിത്. നിരവധി മുൻനിര കമ്പനികൽ പ്രിയയെ ഇതിനായി സമീപിക്കുന്നതായാണ് വിവരം. ഇൻസ്റ്റഗ്രമിലെ താരത്തിന്റെ പോസ്റ്റുകൾക്ക് പത്തുലക്ഷത്തിലധികമാണ് ലൈക്കുകൾ ലഭിക്കുന്നത് ഈ സാഹചര്യത്തിൽ പ്രൊമോഷൻ വീഡിയോകൾക്ക് താരത്തിന് വളരെ ഉയർന്ന തുക തന്നെ ലഭിച്ചേക്കും. 
 
ഒരു പ്രൊമോഷണൽ വീഡിയൊ ചെയ്യുന്നതിന് പ്രിയ എട്ട് ലക്ഷം രൂപ വാങ്ങുന്നതായണ് വിവരങ്ങൾ പുറത്ത് വരുന്നത്. ഇത് ശരിയാണെങ്കിൽ മുൻനിര താരങ്ങൾ വാങ്ങുന്നതിലും ഉയർന്ന തുകയാണിത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരോളിന്റെ സാറ്റ്‌ലൈറ്റ് അവകാശം വമ്പന്‍ തുകയ്‌ക്ക് വിറ്റു; മെഗാസ്‌റ്റാറിന്റെ ചിത്രത്തിനായി മനോരമ പൊടിച്ചത് കോടികള്‍