മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം, പഴശിരാജ സ്വന്തമാക്കിയത് കോടികൾ; റെക്കോര്‍ഡ് സൃഷ്ടിച്ചത് മമ്മൂട്ടി!

ബുധന്‍, 20 മാര്‍ച്ച് 2019 (12:05 IST)
2009 ഒക്ടോബര്‍ 16 നാണ് റിലീസ് ആയ പഴശ്ശിരാജയാണ് മലയാളത്തിലെ ആദ്യ ബിഗ്ബജറ്റ് ചിത്രം. അതുവരെ കേരളക്കര കണ്ട എല്ലാ വമ്പൻ റിലീസിംഗിനേയും മറികടക്കുന്നതായിരുന്നു കേരളവർമ പഴശിരാജയുടെ റിലീസ്. ചെലവഴിച്ച തുക കൊണ്ട് മാത്രമല്ല, നേടിയ കളക്ഷൻ കൊണ്ടും ചരിത്രം സൃഷ്ടിച്ച പടമാണിത്. 
 
പഴശ്ശിരാജയിലെ മമ്മൂട്ടിയുടെയും മറ്റ് താരങ്ങളുടെയും അതിശയിപ്പിക്കുന്ന പ്രകടനം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല. ഇപ്പോഴിതാ നിര്‍മാതാവ് ഗോകുലം ഗോപാലന്‍ തന്നെ അക്കാര്യം പറഞ്ഞതായി ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുകയാണ്.
 
പഴശിരാജ വമ്പൻ ഹിറ്റായിരുന്നെങ്കിലും ഫൈനൽ കളക്ഷന്റെ കാര്യത്തിൽ അന്തിമ റിപ്പോർട്ടുകൾ വന്നിരുന്നില്ല. ഇപ്പോഴിതാ നിര്‍മാതാവ് ശ്രീ ഗോകുലം ഗോപാലന്റെ പേരില്‍ ഒരു ചാറ്റ് പുറത്ത് വന്നിരിക്കുകയാണ്. പഴശ്ശിരാജയുടെ കളക്ഷന്‍ ഇനിയെങ്കിലും ഒന്ന് പറയുമോ സാര്‍ എന്ന് ഒരു ആരാധകന്‍ ചോദിച്ചതിനുള്ള മറുപടിയായി 50 കോടിയ്ക്ക് താഴെ എന്നാണ് ഗോകുലം ഗോപാലന്‍ പറഞ്ഞിരിക്കുന്നത്. 45 കോടിക്ക് മുകളിൽ നേടിയിട്ടുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
 
ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് സത്യമാണോ എന്ന കാര്യത്തില്‍ യാതൊരു വ്യക്തയുമില്ലെങ്കിലും ട്വിറ്റര്‍ പേജിലൂടെ സംഭവം വൈറലായി മാറിയിരിക്കുകയാണ്. ഈ ചാറ്റ് യാഥാർത്ഥ്യമാണെങ്കിൽ മലയാളത്തില്‍ നിന്നും ആദ്യമായി 45 കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയ സിനിമ എന്ന റെക്കോര്‍ഡ് മമ്മൂട്ടിയ്ക്കുള്ളതാണ്. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായ കണക്ക് വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഇപ്പോൾ മമ്മൂട്ടിയെയോ മോഹൻലാലിനെയോ വച്ച്‌ സിനിമ ചെയ്യുമ്പോൾ ഇടക്ക് അവർ പിന്മാറിയാൽ ആ സിനിമ പെട്ടിയിൽ വയ്ക്കണം സംവിധായകൻ – ഭദ്രൻ