Vettaiyan: വേട്ടയ്യന്‍ തിയറ്ററില്‍ തന്നെ കാണണമെന്ന് പറയാനുള്ള അഞ്ച് കാരണങ്ങള്‍

ആക്ഷന്‍ സീനുകളാണ് രജനിയുടെ ഏറ്റവും പവര്‍ഫുള്‍ പോയിന്റ്

രേണുക വേണു
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (10:57 IST)
Vettaiyan Movie

Vettaiyan: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്യുന്ന 'വേട്ടയ്യന്‍' ഒക്ടോബര്‍ 10 നു (നാളെ) തിയറ്ററുകളിലെത്തുകയാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റ് റിസര്‍വേഷന്‍ വളരെ വേഗതയിലാണ് മുന്നോട്ടു പോകുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടുന്ന സിനിമയെന്ന നേട്ടം റിലീസ് ദിനത്തില്‍ വേട്ടയ്യന്‍ സ്വന്തമാക്കുമെന്നാണ് സൂചന. അതേസമയം വേട്ടയ്യന്‍ തിയറ്ററുകളില്‍ കാണാന്‍ യുവാക്കള്‍ മാത്രമല്ല, എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിനു ചില കാരണങ്ങളും ഉണ്ട്..! 
 
1. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരില്‍ ആവേശം നിറയ്ക്കുന്ന താരമാണ് രജനി. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. രജനികാന്തിന്റെ കരിസ്മ, സ്‌ക്രീന്‍ പ്രസന്‍സ്, പവര്‍ഫുള്‍ ഡയലോഗ്‌സ് എന്നിവ തന്നെയാണ് ഈ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ആദ്യ ഘടകം. 
 
2. കേവലം തട്ടുപൊളിപ്പന്‍ മാസ് ചിത്രത്തിനുമപ്പുറം ശക്തമായ തിരക്കഥയാണ് വേട്ടയ്യന്റേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍, ഡ്രാമ, സസ്‌പെന്‍സ് എന്നിവയ്‌ക്കെല്ലാം ചിത്രത്തില്‍ റോളുണ്ട്. പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുന്നതിനൊപ്പം വളരെ ഇമോഷണല്‍ ആക്കുന്ന രംഗങ്ങളും സിനിമയില്‍ ഉണ്ടെന്നാണ് വിവരം. 
 
3. രജനിക്കു പുറമേ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്‍, മലയാളത്തില്‍ നിന്ന് മഞ്ജു വാരിയര്‍, ഫഹദ് ഫാസില്‍ എന്നിവരും വേട്ടയ്യനില്‍ അഭിനയിച്ചിരിക്കുന്നത്. അതില്‍ തന്നെ ഫഹദ് ഫാസിലിന്റെ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് രജനി തന്നെ പറയുന്നത്. രജനി-ബച്ചന്‍ കോംബിനേഷന്‍ സീനുകളും പ്രേക്ഷകര്‍ക്ക് വലിയൊരു വിഷ്വല്‍ ട്രീറ്റായിരിക്കും. 
 


4. ആക്ഷന്‍ സീനുകളാണ് രജനിയുടെ ഏറ്റവും പവര്‍ഫുള്‍ പോയിന്റ്. തുടക്കം മുതല്‍ ഒടുക്കം വരെ എണ്ണംപറഞ്ഞ ആക്ഷന്‍ രംഗങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം കൊറിയോഗ്രഫിയും വേട്ടയ്യനെ മികച്ചതാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 
 
5. സൂപ്പര്‍താരങ്ങളെ പോലെ ഫാന്‍ ബേസ് ഉള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. വേട്ടയ്യന്റെ ഹൈപ്പിനു പ്രധാന കാരണം രജനി-അനിരുദ്ധ് കോംബോ തന്നെയാണ്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തില്‍ രജനിയെ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ ഒരു കാരണവശാലും വേട്ടയ്യന്റെ തിയറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടപ്പെടുത്തില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments