Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുറവുകളെ അവഗണിച്ച്, കഴിവുകളെ ആരാധിക്കുന്ന ആൾ': ഗോപി സുന്ദറിനെ കുറിച്ച് മോഡൽ

Model Shinu

നിഹാരിക കെ എസ്

, ബുധന്‍, 9 ഒക്‌ടോബര്‍ 2024 (10:23 IST)
സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ട് സുഹൃത്ത് ഷിനു പ്രേം. ചിത്രത്തിന് ഷിനു നൽകിയ ക്യാപ്‌ഷനാണ് ശ്രദ്ധേയമായത്. നിങ്ങളുടെ കുറവുകളെ അവഗണിച്ച്, കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത് എന്നർഥം വരുന്ന പ്രസിദ്ധമായ ഉദ്ധരണി അടിക്കുറിപ്പാക്കിയാണ് ഷിനു ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. #myguru #respect #life എന്നീ ഹാഷ്ടാഗുകളും ഷിനു നൽകിയി ട്ടുണ്ട്. 
 
ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. ഇതോടെ പോസ്റ്റ് വൈറലായി. ആരാണ് ഷിനു എന്നറിയാനുള്ള അന്വേഷണത്തിലായി സോഷ്യൽ മീഡിയ. മോഡൽ ആണ് ഷിനു പ്രേം. 2023ൽ മിസ് തൃശൂർ ആയി കിരീടം ചൂടി. കേരളത്തിലെ വിവിധ സൗന്ദര്യമത്സര വേദികളിൽ ശ്രദ്ധേയ സാന്നിധ്യമറിയിച്ചിട്ടുണ്ട്.  
 
പതിവായി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന ആളാണ് ഗോപി സുന്ദർ. തന്റെ മുൻബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിൽ സോഷ്യൽ മീഡിയയുടെ സൈബർ അറ്റാക്കിന് ഗോപി സുന്ദർ ഇരയായിട്ടുണ്ട്. ഗായിക അഭയയുമായുള്ള വർഷങ്ങൾ നീണ്ട ലിവിങ് ടുഗെദർ അവസാനിപ്പിച്ച് അമൃതയുമായി ഗോപി സുന്ദർ അടുത്തിരുന്നു. എന്നാൽ, ഇതും അധികം മുന്നോട്ട് പോയില്ല. ബ്രേക്ക് അപ് ആയശേഷം ഗോപി സുന്ദർ വീണ്ടും മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ചെയ്തിരുന്നു. 
 
ഏതായാലും പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ഗോപി സുന്ദറിനെ അവഹേളിക്കുന്ന കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഇത്രയും സ്പീഡില്‍ ഞാന്‍ ഒക്കെ ഷര്‍ട്ട് പോലും മാറിയിട്ടില്ല. അണ്ണന്റെ ടൈം ബെസ്റ്റ് ടൈം, അണ്ണന്റെ നാള്‍ ഒന്ന് പറയാമോ? ശത്രുദോഷം സംഹാരം പൂജ ചെയാന്‍ ആണ്. തേന്‍കുടിക്കുന്നു പറക്കുന്നു, വീണ്ടും പരാഗണം' എന്നിങ്ങനെയാണ് കമന്റുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുണ്ട്, ക്യാമറാമാനൊപ്പം ഹോട്ടൽ മുറിയിൽ കാണാൻ പാടില്ലാത്ത നിലയിൽ നടിയെ കണ്ടു: സംവിധായകൻ