Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്ക് ഒരു കൊച്ചിന്റെ മനസ്സാണ്, ആദ്യമൊരു ചാട്ടം ചാടും; മെഗാസ്റ്റാറിനെ കുറിച്ച് മുന്‍ അസോസിയേറ്റ് ഡയറക്ടര്‍

മമ്മൂട്ടിക്ക് ഒരു കൊച്ചിന്റെ മനസ്സാണ്, ആദ്യമൊരു ചാട്ടം ചാടും; മെഗാസ്റ്റാറിനെ കുറിച്ച് മുന്‍ അസോസിയേറ്റ് ഡയറക്ടര്‍
, ചൊവ്വ, 15 മാര്‍ച്ച് 2022 (11:12 IST)
സിനിമ സെറ്റില്‍ എത്തിയാല്‍ മമ്മൂട്ടി പിടിവാശിക്കാരനും എടുത്തുച്ചാട്ടക്കാരനും ആണെന്നാണ് വര്‍ഷങ്ങളായി മലയാളി കേള്‍ക്കുന്ന ഗോസിപ്പ്. എന്നാല്‍ അങ്ങനെയല്ലെന്നാണ് അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ളവര്‍ പറയുന്നത്. മമ്മൂട്ടിക്ക് ഒരു കൊച്ചിന്റെ മനസ്സാണെന്നാണ് നിരവധി സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നത്. 
 
' മമ്മൂക്കയെ പോലെ ഒരു കൊച്ചിന്റെ മനസ്സുള്ള വേറൊരു ആര്‍ട്ടിസ്റ്റ് സിനിമയില്‍ ഇല്ല. ഒരു കൊച്ച് എന്തെങ്കിലും സാധനം വേണമെന്ന് പറഞ്ഞ് വാശിപിടിക്കും. അത് അപ്പോഴേ ഉള്ളൂ. അതുപോലെയാണ് മമ്മൂക്ക. നമ്മുടെ അടുത്തൊന്നും ഒരു പ്രശ്‌നവും ഇല്ല. നമുക്ക് അറിയാം അത് മമ്മൂക്കയുടെ ഒരു ചാട്ടമാണെന്ന്. അത് ആ നേരത്തേക്കേ ഉള്ളൂ. വളരെ നല്ല മനസ്സുള്ള മനുഷ്യനാണ്,' 
 
പുള്ളി സെറ്റില്‍ വന്നാല്‍ അദ്ദേഹത്തിന്റെ കാര്യം നോക്കി പോകത്തേയുള്ളൂ. പുള്ളി എടുത്തുച്ചാടിയാലും എന്തെങ്കിലും കാരണമുണ്ടാകും. പിന്നെ കോസ്റ്റ്യൂമിന്റെ കാര്യത്തിലൊക്കെ മമ്മൂട്ടിക്ക് ശ്രദ്ധ കൂടുതലാണെന്നും വാസുദേവന്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉര്‍വശി മദ്യപാനത്തിനു അടിമയാണെന്ന് മനോജ് കെ.ജയന്‍; അന്ന് കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍, മകളെ വിട്ടുകൊടുത്തില്ല