Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി അത് ചെയ്യുന്നുണ്ടെങ്കില്‍ മോഹന്‍ലാല്‍ പിന്‍‌മാറും, ഒരു അപൂര്‍വസൌഹൃദത്തിന്‍റെ കഥ!

Webdunia
ശനി, 4 നവം‌ബര്‍ 2017 (16:43 IST)
ഒരേ വിഷയത്തെ അധികരിച്ച് ഒന്നിലധികം സിനിമകള്‍ ഒരേസമയം വരുന്നത് ഇന്ത്യന്‍ സിനിമയില്‍ പുതുമയല്ല. സുഭാഷ് ചന്ദ്രബോസിന്‍റെ ജീവിതം പ്രമേയമാക്കിയൊക്കെ അത്തരം പരീക്ഷണങ്ങള്‍ ഒരേസമയം ഹിന്ദിയില്‍ നടന്നിട്ടുണ്ട്. മലയാളത്തില്‍ സമാനമായ വടക്കന്‍‌പാട്ട് പരീക്ഷണങ്ങള്‍ ഉദയായുടെ കാലത്ത് ഉണ്ടായിട്ടുണ്ട്.
 
അത്തരത്തിലൊരു കാര്യം ഉടന്‍ സംഭവിക്കുമെന്നാണ് അടുത്തിടെ നടന്ന ചര്‍ച്ചകളില്‍ നിന്ന് ഏവരും പ്രതീക്ഷിച്ചത്. ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന സബ്‌ജക്ടില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഓരോ സിനിമകള്‍ ഒരേസമയം. സന്തോഷ് ശിവന്‍റെയും പ്രിയദര്‍ശന്‍റെയും സംവിധാനത്തില്‍. എന്നാല്‍ അത്തരത്തില്‍ ഒരു മത്സരം ഉണ്ടാവില്ലെന്ന് ഉറപ്പായി.
 
മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാരായി ഒരു പ്രൊജക്ട് പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി ആ വിഷയത്തില്‍ മറ്റൊരു സിനിമ വേണ്ട എന്ന നിലപാടിലാണ് മോഹന്‍ലാല്‍. ഇനി അങ്ങനെയൊരു സിനിമ മോഹന്‍ലാലിനെ നായകനാക്കി ചെയ്യില്ലെന്ന് പ്രിയദര്‍ശനും അറിയിച്ചുകഴിഞ്ഞു.
 
മറ്റ് ഭാഷകളിലേതുപോലെ സൂപ്പര്‍താരങ്ങള്‍ തമ്മില്‍ ശത്രുതയോളം വളരുന്ന മത്സരം മലയാളത്തിലില്ല. മമ്മൂട്ടിയും മോഹന്‍ലാലും ആത്മാര്‍ത്ഥ സുഹൃത്തുക്കലാണ്. സന്തോഷ് ശിവനും പ്രിയദര്‍ശനും അങ്ങനെതന്നെ. അതുകൊണ്ട് ഒരാള്‍ക്ക് ദോഷമുണ്ടാകുന്നതൊന്നും അടുത്തയാള്‍ ചെയ്യില്ല.
 
മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ മലയാള സിനിമയുടെ മുഴുവന്‍ കുഞ്ഞാലിമരയ്ക്കാര്‍ ആയിരിക്കും. മോഹന്‍ലാലും പ്രിയദര്‍ശനും ആ സിനിമയ്ക്ക് പിന്തുണയുമായി ഉണ്ടാവും. കാത്തിരിക്കാം, ലോകത്തിന് മുന്നിലേക്ക് കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി അവതരിക്കുന്ന ആ ദിവസത്തിനായി...

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments