രണ്ട് കോടി തൊടാന്‍ കഴിയാതെ ഗഗനചാരി; മികച്ച അഭിപ്രായം ലഭിച്ചിട്ടും തണുപ്പന്‍ പ്രതികരണം
11-ാം ദിവസമായ ഇന്നലെ കേരള ബോക്‌സ്ഓഫീസില്‍ നിന്ന് അഞ്ച് ലക്ഷം മാത്രമാണ് ഗഗനചാരി കളക്ട് ചെയ്തത്
സയന്‍സ് ഫിക്ഷന്‍ ചിത്രം ഗഗനചാരിക്ക് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. വേറിട്ട സിനിമാനുഭവം ആണെന്ന് പ്രേക്ഷകര്‍ പറയുമ്പോഴും തിയറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിനു സാധിക്കുന്നില്ല. സാക് നില്‍ക് വെബ് സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് 1.46 കോടി മാത്രമാണ് ഗഗനചാരി വേള്‍ഡ് വൈഡായി നേടിയിരിക്കുന്നത്.
11-ാം ദിവസമായ ഇന്നലെ കേരള ബോക്‌സ്ഓഫീസില്‍ നിന്ന് അഞ്ച് ലക്ഷം മാത്രമാണ് ഗഗനചാരി കളക്ട് ചെയ്തത്. പാന്‍ ഇന്ത്യന്‍ ചിത്രമായ കല്‍ക്കിക്ക് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇക്കാരണത്താലാണ് ഗഗനചാരിക്ക് പ്രേക്ഷകരുടെ തള്ളിക്കയറ്റം ഇല്ലാത്തത്.
അതേസമയം ഗഗനചാരിക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തില്‍ സുരേഷ് ഗോപി നിര്‍ണായക വേഷത്തില്‍ എത്തും. അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, ഗണേഷ് കുമാര്‍ എന്നിവരാണ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.