Webdunia - Bharat's app for daily news and videos

Install App

കാറോടിച്ചത് മമ്മൂക്ക, അതൊരു ഒന്നൊന്നര ഓട്ടമായിരുന്നു; ലോകസിനിമയിലെ ഇതിഹാസത്തോടൊപ്പം- മമ്മൂട്ടിയുടെ നായികമാർ പറയുന്നു

എസ് ഹർഷ
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (14:41 IST)
രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വനിൽ മൂന്ന് നായികമാരാണുള്ളത്. മമ്മൂട്ടിയെന്ന അതുല്യപ്രതിഭയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം തുറന്നു പറയുകയാണ് നായികമാരായ അതുല്യയും വന്ദിതയും. 
 
‘എന്റെ എക്കാലത്തേയും ഹീറോയും ലോകസിനിമയിലെ തന്നെ ഇതിഹാസവുമായ മമ്മുക്കയുടെ സാന്നിധ്യം തന്നെ ആദ്യം എന്നെ ഏറെ നെര്‍വസ് ആക്കിയിരുന്നു. മമ്മുക്ക എന്നെ പ്രോല്‍സാഹിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്തു. ഗാനഗന്ധര്‍വ്വനിലെ എന്റെ കഥാപാത്രമായ സാന്ദ്ര മമ്മുക്കയുടെ കഥാപാത്രത്തിനൊപ്പം മുഴുനീളമെന്ന പോലെ സഞ്ചരിക്കുന്നുണ്ട്.‘- അതുല്യ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
 
‘ഷൂട്ട് കഴിഞ്ഞ് തിരികെ വരുമ്പോള്‍ കാറോടിക്കുന്നത് മമ്മൂക്കയാണ്. അത് ഒരു ഒന്നൊന്നര ഓട്ടമായിരുന്നു. സെറ്റിലുള്ളവര്‍ അന്തംവിട്ടുപോയി‘. എന്നും അതുല്യ പറയുന്നു. ഉന്തു വണ്ടിയെന്ന ഗാനത്തിൽ മമ്മൂട്ടിക്കൊപ്പം നിറഞ്ഞു നിന്ന നടിയാണ് അതുല്യ. 
 
‘മമ്മൂക്കയുടെ വലിയ ഒരു ആരാധികയാണ് ഞാൻ. അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചത് എനിക്ക് ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഒരു തുടക്കക്കാരി എന്ന നിലയിൽ എല്ലാ വിധ പിന്തുണയും മമ്മൂക്ക നൽകി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്  ഈ സിനിമ.‘- വന്ദിത പറയുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് വന്ദിത അഭിനയിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments