Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകം'; പ്രേംകുമാറിന്റെ പ്രസ്താവന പിൻവലിക്കണമെന്ന് ഗണേഷ് കുമാർ

പ്രേം കുമാറിനെതിരെ ഗണേഷ് കുമാർ

'സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകം'; പ്രേംകുമാറിന്റെ പ്രസ്താവന പിൻവലിക്കണമെന്ന് ഗണേഷ് കുമാർ

നിഹാരിക കെ എസ്

, ചൊവ്വ, 3 ഡിസം‌ബര്‍ 2024 (10:05 IST)
മലയാള സീരിയലുകളെപ്പറ്റി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് നടനും മന്ത്രിയുമായ ഗണേഷ് കുമാർ. സീരിയൽ മേഖലക്കായി പ്രേം കുമാർ എന്ത് ചെയ്തുവെന്നും ഗണേഷ് കുമാർ ചോദിച്ചു. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേം കുമാറിന്‍റെ പ്രതികരണം. ഇത് ഏറെ വിവാദമായിരുന്നു. ഹരീഷ് പേരടി, ജോയ് മാത്യു, ധർമജൻ ബോൾഗാട്ടി തുടങ്ങിയവർ ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.
 
കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സീരിയിലുകളുമായി ബന്ധപ്പെട്ട് പ്രേംകുമാർ നടത്തിയ പരാമർശമാണ് വിവാദമായത്. പിന്നാലെ നിരവധി പേർ താരത്തിനെതിരെ രംഗത്തെത്തി. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു. അതേസമയം എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.
 
സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ പറഞ്ഞിട്ട് എന്ത് കാര്യം, ലൈഗര്‍ ചെയ്യാന്‍ പറഞ്ഞത് അച്ഛന്‍, ഉപദേശിക്കാന്‍ വരേണ്ടെന്ന് അനന്യ പാണ്ഡെ