Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗരുഡന്‍' മേക്കിങ് വീഡിയോ,നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ

Garudan Title Announcement  Motion Poster  Suresh Gopi  Biju Menon

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (15:10 IST)
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഗരുഡന്‍. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നവംബര്‍ ആദ്യം തന്നെ പ്രദര്‍ശനത്തിന് എത്തും. അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്
'അഞ്ചാം പാതിര'ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന സിനിമ കൂടി ആയതിനാല്‍ പ്രതീക്ഷകള്‍ വലുതാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്. നീതിക്കായി പോരാടുന്ന പോലീസ് ഓഫീസിന്റെയും ഒരു കോളേജ് പ്രൊഫസറിന്റെയും ജീവിതമാണ് സിനിമ.
 
കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസര്‍ ആയി ബിജുമേനോനും വേഷമിടുന്നു. ഭാര്യയും കുട്ടിയും ഒക്കെയുള്ള നിഷാന്ത് ഒരു നിയമപ്രശ്‌നത്തില്‍ പെടുകയും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയെ സംവിധാനം ചെയ്യാന്‍ ബേസില്‍ ജോസഫ് ? ചിത്രത്തില്‍ ടോവിനോയും, ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍