Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വിഡ്ഡികൾ പിറുപിറുക്കും, പട്ടികൾ കുരയ്ക്കും, ചെയ്തോട്ടെ’ - കമലിനെ കുറിച്ച് ചോദിച്ചയാൾക്ക് ഗൌതമിയുടെ കിടിലൻ മറുപടി

കമലും ഗൌതമിയും വീണ്ടും ഒന്നിക്കുന്നു?

കമൽ ഹാസൻ
, തിങ്കള്‍, 25 ജൂണ്‍ 2018 (11:52 IST)
കഴിഞ്ഞ നവംബറിലാണ് തെന്നിന്ത്യയെ ഞെട്ടിച്ച വെളിപ്പെടുത്തൽ ഉണ്ടായത്. 13 വർഷത്തെ ഒന്നിച്ചുള്ള ജീവിതം ഗൌതമിയും കമൽ ഹാസനും അവസാനിപ്പിച്ചു. ഇനിയുള്ള കാലം മകൾക്കൊപ്പമെന്നായിരുന്നു ഗൌതമിയുടെ മറുപടി. 
  
ഇപ്പോൾ, വീണ്ടും ഇരുവരും ഒന്നിക്കുകയാണെന്നും അഭിപ്രായ വ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിച്ചെന്നുമെല്ലാം വാർത്തകൾ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ഗൗതമി നിഷേധിച്ചു. വിഡ്ഢികള്‍ പിറുപിറുക്കും, പട്ടികള്‍ കുരയ്ക്കും.. ചെയ്‌തോട്ടെ എന്നാണ് ഗൗതമി പറഞ്ഞത്. ഞാന്‍ മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുകയാണെന്നായിരുന്നു ഇതിന് ഗൌതമിയുടെ മറുപടി.
 
എല്ലാവരും അവരവരുടെ ജീവിതത്തിനാണ് പ്രധാന്യം നല്‍കേണ്ടത് എന്നും അല്ലാതെ മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്നതിലല്ല എന്നും ഗൗതമി പ്രതികരിച്ചു. ഇത് രണ്ടാം തവണയാണ് വിഷയത്തോട് ഗൗതമി ഇത്തരത്തില്‍ രോക്ഷാകുലയാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിഥുൻ മാനുവലിന്റെ തിരക്കഥ, കോളേജ് പ്രൊഫസറായി ദുൽഖർ; അണിയറയിൽ ഒരുങ്ങുന്നത് അഡാർ ചിത്രം!